അര്‍ജന്റീനക്കെതിരായ മത്സരം; നയം വ്യക്തമാക്കി മൂസ
മെസിയും മൂസയും എന്നാണ് അര്‍ജന്റീന - നൈജീരിയ മത്സരത്തെ ഇതിനോടകം വിശേഷിപ്പിക്കുന്നത്.
ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ നിരവധി താരങ്ങളും ഉയര്‍ന്നുകഴിഞ്ഞു. അതിലൊരുവനാണ് നൈജീരിയയുടെ അഹമ്മദ് മൂസ. ഐസ് ലാന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ രണ്ട് ഗോളുകള്‍ നേടി ടീമിനെ ജയത്തിലെത്തിച്ചതോടെയാണ് മൂസ താരമായത്. സമൂഹമാധ്യമങ്ങലിടക്കം മൂസയെക്കുറിച്ചാണ് കളിക്കമ്പക്കാര്‍ കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച നടത്തിയത്.
ഇനി മൂസക്കും ടീമിനും തയ്യാറെടുക്കാനുള്ളത് അതിനിര്‍ണായകമായ മത്സരത്തിനാണ്. സാക്ഷാല്‍ ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുമായാണ് നൈജീരിയക്കിനി മത്സരം. രണ്ട് കൂട്ടര്‍ക്കും ജയം അനിവാര്യം. പ്രത്യേകിച്ച് നിലപടക്ക്. മെസിയും മൂസയും എന്നാണ് അര്‍ജന്റീന-നൈജീരിയ മത്സരത്തെ ഇതിനോടകം വിശേഷിപ്പിക്കുന്നത്. എന്നാല്‍ അര്‍ജന്റീനക്കെതിരെ തയ്യാറെടുക്കുന്ന മൂസക്ക് വ്യക്തമായ പ്ലാനുകളുണ്ട്. ഫുട്‌ബോള്‍ ഒരു കളിയാണ്, ജയവും തോല്‍വിയും അതില്‍ സംഭവിക്കും, പക്ഷേ സെന്റ്പീറ്റര്‍ബര്‍ഗിലേക്ക് തോല്‍ക്കാനല്ല ഞങ്ങള്‍ പോവുന്നത്, ഞങ്ങള്‍ക്ക് ജയിക്കണം, ഞങ്ങള്‍ക്കറിയാം അതിന് കഴിയുമെന്ന്, ഫിഫ മീഡിയയോട് മൂസ പറയുന്നു.
ഫുട്‌ബോള്‍ ഒരു കളിയാണ്, ജയവും തോല്‍വിയും അതില്‍ സംഭവിക്കും, പക്ഷേ സെന്റ്പീറ്റര്‍ബര്‍ഗിലേക്ക് തോല്‍ക്കാനല്ല ഞങ്ങള്‍ പോവുന്നത്, ഞങ്ങള്‍ക്ക് ജയിക്കണം, ഞങ്ങള്‍ക്കറിയാം അതിന് കഴിയുമെന്ന്
ലോകകപ്പ് ചരിത്രത്തില്‍ നാല് തവണ നൈജീരിയ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അവര്‍ക്ക് ജയിക്കാനായിട്ടില്ല. ഒരു ഗോളിന് വ്യത്യാസത്തില്‍ തോല്‍ക്കാനായിരുന്നു നൈജീരിയയുടെ വിധി. എന്നാല്‍ ടീമും കാലവും മാറി. പതറിയ അവസ്ഥയിലാണ് മെസിയുടെ അര്‍ജന്റീന. ഇത് മുതലെടുക്കുകയാണ് മൂസയും സംഘവും. 26 ചൊവ്വാഴ്ചയാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.
Adjust Story Font
16