Quantcast

അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍  

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം

MediaOne Logo

Web Desk

  • Published:

    26 Jun 2018 8:39 PM GMT

അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍  
X

ഗ്രൂപ്പ് ഡി യിലെ നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. അതേ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പതിനാലാം മിനിറ്റില്‍ ബനേഗ നല്‍കിയ പാസ് കൃത്യമായി ഇടതു തുട കൊണ്ട് തന്നിലേക്കടുപ്പിച് വലതു കാല്‍ കൊണ്ട് നൈജീരിയന്‍ ഗോള്‍മുഖത്തേക്ക് മെസ്സി പന്ത് തൊടുത്തു. ഈ ലോകകപ്പിലെ നൂറാമത്തെ ഗോളാണ് മെസ്സിയുടെ കാലുകളിലൂടെ പിറന്നത്.

മുപ്പത്തിരണ്ടാം മിനിറ്റില്‍ ഡിമരിയയെ ഫൌള്‍ ചെയ്തതിന് നൈജീരിയയുടെ ലിയോണ്‍ ബാലകണിന് മഞ്ഞകാര്‍ഡ് ലഭിച്ചു. അതിലൂടെ ലഭിച്ച ഫ്രീക്കിക്കില്‍ മെസ്സിയുടെ ഷോട്ട് ഗോള്‍മൂഖത്തിന്‍റെ പോസ്റ്റില്‍ തട്ടി പോയി. എല്ലാ രീതിയിലും അര്‍ജന്‍റീന ആദ്യ പകുതിയില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയിരുന്നു.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ നൈജീരിയ സമനില ഗോള്‍ കണ്ടെത്തി. അമ്പത്തിയൊന്നാം മിനിറ്റില്‍ വിക്റ്റര്‍ മോസസിന്‍റെ പെനാല്‍റ്റിയിലൂടെയാണ് നൈജീരിയ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്സില്‍ നിന്ന് മഷറാനോയുടെ ഫൌളിലൂടെയാണ് നൈജീരിയക്ക് പെനാല്‍റ്റി ലഭിച്ചത്. മഷറാനോക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.

അര്‍ജന്‍റീനയക്ക് മര്‍ക്കാസ് റോജോവിലൂടെ രക്ഷനെത്തി. എണ്‍പത്തിയാറാം മിനിറ്റില്‍ മര്‍ക്കാസ് റോജോ നേടിയ ഗോളിലൂടെ നൈജീരിയക്കെതിരെ അര്‍ജന്‍റീനക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.


അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗോള്‍ കീപ്പറായി അര്‍മാനി, സ്ട്രൈക്കറായി ഗോണ്‍സാലോ ഹിഗ്വയിന്‍, ഡിമരിയ, റോഹ, മരേഗ എന്നിവരും ടീമില്‍ ഇടം നേടി. 4 -4 -2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ വില്ലി കബല്ലെറോയേയും സെര്‍ജിയോ അഗ്യൂറയേയും മാക്‌സി മെസയേയും സൈഡ് ബെഞ്ചിലേക്കി മാറ്റിയ സാംപോളി ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, എവര്‍ ബനേഗ, മാര്‍ക്കോസ് റോഹോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരേയാണ് ആദ്യ ഇലവനിലേക്ക് പരിഗണിച്ചത്. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ഫ്രാങ്കോ അര്‍മാനിയുടെ അരങ്ങേറ്റമാണിത്.

അര്‍ജന്റീന ടീം; ഗോണ്‍സാലോ ഹിഗ്വയിന്‍, മെസ്സി, ഡിമരിയ, ബനേഗ, മാസ്കരാനോ, എന്‍സോ പരസ്, ടാഗ്ലിയാഫികോ, റോജോ, ഒട്ടമെന്‍റി മെര്‍സാഡോ, അര്‍മാനി

TAGS :

Next Story