Quantcast

ആദ്യം മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്‍റീനിയന്‍ റഫറി

ചരിത്രത്തിലാദ്യമായി വീഡിയോ അസിസ്റ്റന്‍റ് റഫറീ സംവിധാനവും റഷ്യന്‍ ലോകകപ്പിന്‍റെ പ്രത്യേകതയാണ് 

MediaOne Logo

Rishad

  • Published:

    13 Jun 2018 6:16 AM

ആദ്യം മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്‍റീനിയന്‍ റഫറി
X

നെസ്റ്റോര്‍ പിറ്റാന

റഷ്യന്‍ വിസ്മയത്തിന് നാളെ തിരി തെളിയുമ്പോള്‍ ആദ്യ മത്സരം നിയന്ത്രിക്കാനെത്തുക അര്‍ജന്‍റീനിയക്കാരന്‍ റഫറി. എട്ട് വര്‍ഷമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചതിന്‍റെ പരിചയവുമായാണ് നെസ്റ്റോര്‍ പിറ്റാന മോസ്ക്കോയിലെത്തുന്നത്. നൂറ് വര്‍ഷത്തെ ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി വീഡിയോ അസിസ്റ്റന്‍റ് റഫറീ സംവിധാനവും റഷ്യന്‍ ലോകകപ്പിന്‍റെ പ്രത്യേകതയാണ്.

ലോകകപ്പ് കിരീടം

ലോകഫുട്ബോള്‍ മാമാങ്കത്തിന് നാളെ പന്തുരുളുമ്പോള്‍ മത്സരം നിയന്ത്രിക്കാന്‍ അര്‍ജന്‍റീനിയന്‍ റഫറി നെസ്റ്റോര്‍ പിറ്റാനയെത്തും. മോസ്ക്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും സൌദിയും തമ്മില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കളി നിയന്ത്രിക്കുക നെസ്റ്റോര്‍ പിറ്റാനയുടെ നേതൃത്വത്തിലുളള സംഘമായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു കഴിഞ്ഞു. പിറ്റാനയെ സഹായിക്കാന്‍ ജുആന്‍ ബബ്ലോ ബെല്ലാറ്റിയും ഹെര്‍നാന്‍ മയ്ഡാനയുമുണ്ടാകും. ബ്രസിലുകാരനായ സാന്ത്രോ റിക്കി ഫോര്‍ത്ത് ഒഫീഷ്യലിന്‍റെ റോളിലും ആദ്യ മത്സരത്തിനെത്തും.

ഇതാദ്യമായി വീഡിയോ റഫറീ ടീമും റഷ്യന്‍ ലോകകപ്പിലുണ്ട്. മാച്ച് റഫറിമാര്‍ക്ക് സഹായകവുമായി വീഡിയോ റഫറീ ടീമും സ്റ്റേഡിയത്തില്‍ ജാഗരൂകരായിരിക്കും. ഇറ്റലിക്കാരനായ മാസി മിലിയാനോ ഇറാറ്റിയാണ് വിഎആര്‍. ഒപ്പം അര്‍ജന്‍റീനക്കാരനായ മൌറോ വിജിലിയാനോ യും ചിലിയില്‍ നിന്നെത്തിയ കാര്‍ലോസ് ആസ്ട്രോസയും ഇറ്റലിക്കാരനായ ഡാനിയേല്‍ ഒര്‍സാറ്റോയുമുണ്ടാകും.

വിഎആര്‍ സംവിധാനം കളിക്കളത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുമെന്ന് റഫറീസ് ചെയര്‍മാന്‍ പിയെര്‍ലുജി കൊളീന പറഞ്ഞു. വിഎആറിനായുള്ള വീഡിയോ സ്റ്റേഡിയത്തിലും ടെലിവിഷനുകളിലും പ്രേക്ഷകര്‍ക്കും കാണാനാകും. പിറ്റാനയുടെ രണ്ടാമത്തെ ലോക കപ്പാണ് റഷ്യയിലേത്.

TAGS :

Next Story