ലോകകപ്പിലെ ഗോള്‍ ക്ഷാമം അവസാനിപ്പിച്ച് ഇംഗ്ലണ്ട്
2006 ലോകകപ്പില്‍ സ്വീഡനെതിരെയായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയത്. ആ ഗോള്‍ ക്ഷാമത്തിന് അറുതി വരുത്താന്‍ യുവ നായകന്‍ ഹാരി കെയ്ന്‍ തന്നെ മുന്നിട്ടിറങ്ങി...
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഇഞ്ച്വറി സമയത്ത് ഒരു വിജയഗോള്‍ നേടുന്നതും. സൗത്ത്‌ഗേറ്റിന് കീഴിലുള്ള യുവസംഘത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് തുണീഷ്യക്കെതിരായ ജയം.
2006 ലോകകപ്പില്‍ സ്വീഡനെതിരെയായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയത്. ആ ഗോള്‍ ക്ഷാമത്തിന് അറുതി വരുത്താന്‍ യുവ നായകന്‍ ഹാരി കെയ്ന്‍ തന്നെ മുന്നിട്ടിറങ്ങി.
രണ്ട് ഗോളടിക്കുക മാത്രമല്ല. സഹതാരങ്ങളെ കളിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി കെയ്ന്‍. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കെയ്ന്‍. ഹാരി കെയ്‌ന് നായകന്റെ ആം ബാന്‍ഡ് ഏല്‍പ്പിച്ചത് മുതലുള്ള വിമര്‍ശനങ്ങളെ തള്ളി കളയുന്നതായിരുന്നു ഇന്നലത്തെ മത്സരം. നായകനായി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചു എന്ന പ്രത്യേകതയും കെയ്‌നുണ്ട്.
ഗാരി ലിനേക്കറിന് ശേഷം ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഒരു മത്സരത്തില്‍ ഇരട്ട ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും കെയ്ന്‍ സ്വന്തമാക്കി. 1990ലാണ് ലിനേക്കര്‍ അവസാനം ഇരട്ടഗോള്‍ നേടിയത്. 28 വര്‍ഷത്തെ ചരിത്രം. ഇന്നലത്തെ ഗോളുകളോടെ കെയ്‌നിന്റെ ഇംഗ്ലണ്ടിനായുള്ള ഗോള്‍നേട്ടം 15 ആയി. 25 മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ 15 ഗോളുകള്‍ നേടിയത്. സമീപ ലോകകപ്പുകളില്‍ മോശം റെക്കോഡുള്ള ഇംഗ്ലണ്ട് കെയ്‌ന്റെ നേതൃത്വത്തില്‍ വലിയ സ്വപ്നങ്ങളാണ് ഇപ്പോള്‍ കാണുന്നത്.
Adjust Story Font
16