Quantcast

ചങ്കല്ല, ചങ്കിടിപ്പാണ്... ഇടനെഞ്ചിലെ തീയാണ്... ബ്രസീല്‍ ഫാന്‍സിന്റെ തകര്‍പ്പന്‍ ഗാനം

ബ്രസീല്‍ ചങ്കല്ല ചങ്കിടിപ്പാണെന്ന് പാടുന്നത് മലബാറില്‍ നിന്നല്ല, ഇങ്ങ് മധ്യ തിരുവിതാംകൂറില്‍. കൃത്യമായി പറഞ്ഞാല്‍ തിരുവല്ലയ്ക്കടുത്ത് പുറമറ്റം എന്ന ഗ്രാമത്തില്‍ നിന്ന്.

MediaOne Logo

Web Desk

  • Published:

    19 Jun 2018 3:23 AM GMT

ചങ്കല്ല, ചങ്കിടിപ്പാണ്... ഇടനെഞ്ചിലെ തീയാണ്... ബ്രസീല്‍ ഫാന്‍സിന്റെ തകര്‍പ്പന്‍ ഗാനം
X

ലോകകപ്പ് ഫുട്ബോളിലെ കരുത്തന്‍മാരായ ബ്രസീലിന് വേണ്ടി മധ്യതിരുവിതാംകൂറില്‍ നിന്ന് ആശംസാ ഗാനം. പത്തനംതിട്ട തിരുവല്ല പുറമറ്റത്തെ ബ്രസീല്‍ ആരാധകരാണ് ഗാനത്തിന്റെ അണിയറയില്‍. യൂ ട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം കേരളമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ബ്രസീല്‍ ചങ്കല്ല ചങ്കിടിപ്പാണെന്ന് പാടുന്നത് മലബാറില്‍ നിന്നല്ല, ഇങ്ങ് മധ്യ തിരുവിതാംകൂറില്‍. കൃത്യമായി പറഞ്ഞാല്‍ തിരുവല്ലയ്ക്കടുത്ത് പുറമറ്റം എന്ന ഗ്രാമത്തില്‍ നിന്ന്. കഴിഞ്ഞ 13 ന് നാട്ടിലെ ബ്രസീല്‍ അര്‍ജന്റീന ആരാധകര്‍ റോഡ് ഷോ നടത്തിയിരുന്നു. അതില്‍ ബ്രസീല്‍ ആരാധകര്‍ നടത്തിയ പ്രകടനവും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ജിങ്ക ബ്രസീല്‍ എന്ന പേരില്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നാടെമ്പാടുമുള്ള ബ്രസീല്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രതീഷ് മന്‍മദന്‍ എഴുതിയ വരികള്‍ സുരേഷ് നന്ദന്‍ ചിട്ടപ്പെടുത്തി. ജോണ്‍സണ്‍‌ മാത്യു, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. പ്രിന്‍സ് മുട്ടത്തുകുന്നിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനും വീഡിയോ ആല്‍ബം തയ്യാറാക്കുന്നതിനുമുള്ള പണം കണ്ടെത്തിയതും പുറമറ്റത്തെ ആരാധകര്‍ക്കിടയില്‍ നിന്നാണ്.

TAGS :

Next Story