തെരംഗയിലെ സിംഹങ്ങള്‍ വേട്ട തുടങ്ങി; 2002 നെ ഓര്‍മ്മപ്പെടുത്തി...
2002 മെയ് 31. സെനഗലെന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഒരു ഇതിഹാസമായി രേഖപ്പെടുത്തപ്പെട്ട ദിവസം.
ലോകകപ്പില്‍ വീണ്ടും അട്ടിമറികളുടെ ചരിത്രം സൃഷ്ടിക്കുകയാണ് സെനഗല്‍. ലോക റാങ്കിങ്ങില്‍ 8ാം സ്ഥാനത്തുള്ള പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ 2002 ലോകകപ്പിലെ ഐതിഹാസിക മുന്നേറ്റത്തിന്‍റെ ഓര്‍മകളിലേക്ക് ഫുട്ബോള്‍ ലോകത്തെ കൊണ്ട് പോവുകയാണ് തെരംഗയിലെ സിംഹങ്ങള്‍.
2002 മെയ് 31. സെനഗലെന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഒരു ഇതിഹാസമായി രേഖപ്പെടുത്തപ്പെട്ട ദിവസം. ലോകകപ്പ് ഫുട്ബോളില്‍ ആദ്യമായി പന്ത് തട്ടുന്നതിന്‍റെ പരിഭ്രമമില്ലാതെ, ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച പോരാട്ട വീര്യത്തിന് ലോകം സാക്ഷിയായ ദിനം. നവാഗതരായെത്തി, ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ പ്രതിഭാസം. പക്ഷെ പിന്നെയൊരു ലോകകപ്പിന് യോഗ്യത നേടാന്‍ 16 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പോളണ്ടെന്ന അതികായകരെ തകര്‍ത്ത് ലോകകപ്പ് ഫുട്ബോളില്‍ സെനഗല്‍ വീണ്ടും പന്ത് തട്ടി തുടങ്ങിയപ്പോള്‍ ഫുട്ബോള്‍ ലോകത്തിന്‍റെ ഓര്‍മകള്‍ പതിനാറ് വര്‍ഷം പിറകിലേക്ക് പായുകയാണ്. 2002ലെ ആ ചരിത്ര വിജയത്തിലേക്ക് ടീമിനെ നയിച്ച അലിയു സിസ്സെയാണ് ഇപ്പോള്‍ സെനഗല്‍ ടീമിന്‍റെ പരിശീലകന്‍.
അല്‍ഹാജ് ദിയൂഫിന്‍റെ സ്ഥാനത്ത് സെനഗല്‍ കണ്ട എക്കാലത്തെയും മികച്ച താരമെന്ന വിശേഷണവുമായി ലിവര്‍പൂള്‍ താരം സാഡിയോ മാനെയും. ഗ്രൂപ്പ് എച്ചിലെ ഏറ്റവും ശക്തരായ പോളണ്ടിനെതിരെ ആധികാരികമായ വിജയം നേടിയതോടെ, സെനഗലിന്‍റെ നോക്കൌട്ട് പ്രതീക്ഷകള്‍ സജീവമയി. താരതമ്യേന ദുര്‍ബലരായ ജപ്പാനെയും കൊളംബിയയെും മറികടന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ സെനഗല്‍ അവസാന പതിനാറിലെത്തും. അവിടെ പക്ഷെ കാത്തിരിക്കുന്നത് സ്‍പെയിനോ പോര്‍ച്ചുഗലോ ആയിരിക്കും. പക്ഷെ എതിരാളികളുടെ വലിപ്പത്തെ ഭയപ്പെടാതെ കളിക്കുന്ന സെനഗല്‍ ഈ ശക്തികളെ മറികടന്നാലും അത്ഭുതപ്പെടേണ്ട. ചുരുക്കത്തില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അട്ടിമറികളുടെ ചരിത്രം രചിക്കാനൊരുങ്ങുകയാണ് സെനഗല്‍.
Adjust Story Font
16