Quantcast

ഐസ്‍ലന്‍ഡ് തീരുമാനിക്കും, അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ കളിക്കണോ വേണ്ടയോയെന്ന്...

റഷ്യന്‍ ലോകകപ്പിലെ സ്വന്തം ഭാവി ഇനി അര്‍ജന്‍റീനയുടെ കൈകളിലല്ല. അത് തീരുമാനിക്കുക ആദ്യമായി ലോകകപ്പ് കളിക്കുന്ന ഐസ്‌‍ലന്‍ഡ്. ക്രൊയേഷ്യയോട് തോറ്റതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റാണ്  

MediaOne Logo

Web Desk

  • Published:

    22 Jun 2018 3:43 AM GMT

ഐസ്‍ലന്‍ഡ് തീരുമാനിക്കും, അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ കളിക്കണോ വേണ്ടയോയെന്ന്...
X

ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഐസ്‍ലന്‍ഡിന്‍റെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയിരിക്കും ലോകകപ്പില്‍ ഇനി അര്‍ജന്‍റീനയുടെ ഭാവി. അടുത്ത രണ്ട് മത്സരങ്ങളിലും ഐസ്‍ലന്‍ഡ് ജയിക്കാതിരിക്കുകയും, അവസാന മത്സരത്തില്‍ അര്‍ജന്‍റീന നൈജീരിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മെസിക്കും സംഘത്തിനും പ്രീക്വാര്‍ട്ടറിലെത്താം. മറിച്ചായാല്‍ മുന്‍ ചാമ്പ്യന്‍മാര്‍ ആദ്യ റൌണ്ടില്‍ മടങ്ങും.

റഷ്യന്‍ ലോകകപ്പിലെ സ്വന്തം ഭാവി ഇനി അര്‍ജന്‍റീനയുടെ കൈകളിലല്ല. അത് തീരുമാനിക്കുക ആദ്യമായി ലോകകപ്പ് കളിക്കുന്ന ഐസ്‌‍ലന്‍ഡ്. ക്രൊയേഷ്യയോട് തോറ്റതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റാണ് അര്‍ജന്‍റീനയുടെ സമ്പാദ്യം. നാല് ഗോള്‍ വഴങ്ങിയപ്പോള്‍ അടിച്ചത് ഒന്ന് മാത്രം. ഈ സാഹചര്യത്തില്‍ ഇന്നത്തെ ഐസ്‍ലന്‍ഡ്-നൈജീരിയ മത്സരത്തിന്‍റെ ഫലം അര്‍ജന്‍റീനക്ക് ഏറെ നിര്‍ണ്ണായകമാണ്.

ഇന്ന് നൈജീരിയയെ പരാജയപ്പെടുത്തിയാല്‍ അവസാന കളിയില്‍ ക്രൊയേഷ്യക്കെതിരെ സമനില മാത്രം മതിയാകും 5 പോയിന്‍റുമായി ഐസ്‍ലന്‍ഡിന് നോക്കൌട്ടിലെത്താന്‍. ഇതോടെ അര്‍ജന്‍റീനയുടെ അവസാന കളിയിലെ ഫലം അപ്രസക്തമാകും. നൈജീരിയയോട് ഐസ്‍ലന്‍ഡ് തോറ്റാല്‍ അവസാന മത്സരങ്ങള്‍ നിര്‍ണ്ണായകമാകും. അവിടെ ഐസ്‍ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ നൈജീരിയയോട് മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടി വരും അര്‍ജന്‍റീനക്ക്. ക്രൊയേഷ്യയോട് ഐസ്‍ലന്‍ഡിന് സമനിലയോ, തോല്‍വിയോ ആണെങ്കില്‍ അര്‍ജന്‍റീനക്ക് ജയം മാത്രം മതിയാകും.

ഇന്നത്തെ മത്സരം സമനിലയിലായാലും ഐസ്‍ലന്‍ഡിന് ക്രൊയേഷ്യക്കെതിരെ ജയം അനിവാര്യമാകും. ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ നേരിട്ട് യോഗ്യത നേടും. ഇല്ലെങ്കില്‍ നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീനക്ക് നോക്കൌട്ടിലെത്താം. ഐസ്‍ലന്‍ഡിനോട് ജയിക്കുകയും അര്‍ജന്‍റീനയോട് സമനില നേടുകയും ചെയ്താല്‍ നൈജീരിയയും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കും.

അര്‍ജന്‍റീനയുടെ സാധ്യതകള്‍

1) അടുത്ത രണ്ട് കളികളിലും ഐസ്‍ലന്‍ഡ് വിജയിക്കാതിരിക്കുക. അവസാന മത്സരത്തില്‍ അര്‍ജന്‍റീന നൈജീരിയയെ പരാജയപ്പെടുത്തുക. ഇതോടെ നാല് പോയിന്‍റുകളുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അര്‍ജന്‍റീനക്ക് നോക്കൌട്ടിലെത്താം.

2) നൈജീരിയക്കെതിരെ ഐസ്‍ലന്‍ഡ് ജയിക്കുന്നു. ക്രൊയേഷ്യയോട് പരാജയപ്പെടുന്നു. അവസാന മത്സരത്തില്‍ അര്‍ജന്‍റീന നൈജീരിയയെ തോല്‍പ്പിക്കുന്നു. ഇതോടെ അര്‍ജന്‍റീനക്കും ഐസ്‍ലന്‍ഡിനും നാല് പോയിന്‍റ് വീതമാകും. പിന്നെ ഗോള്‍ ശരാശരിയാകും കാര്യങ്ങള്‍ തീരുമാനിക്കുക. ക്രൊയേഷ്യയോട് മൂന്ന് ഗോള്‍ വഴങ്ങിയ പശ്ചാത്തലത്തില്‍ നൈജീരിയയോട് മികച്ച ഗോള്‍ മാര്‍ജിനില്‍ അര്‍ജന്‍റീനക്ക് ജയിക്കേണ്ടി വരും. അല്ലെങ്കില്‍ ക്രൊയേഷ്യയോട് വലിയ ഗോള്‍ മാര്‍ജിനില്‍ ഐസ്‍ലന്‍ഡ് തോല്‍ക്കണം.

3) ഇന്ന് നൈജീരിയയെ തോല്‍പ്പിച്ചാല്‍ ഐസ്‍ലന്‍ഡ് നാല് പോയിന്‍റുമായി ഗ്രൂപ്പില്‍ ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാമതെത്തും. അതിനര്‍ത്ഥം അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില പിടിച്ചാല്‍ അഞ്ച് പോയിന്‍റുമായി ഐസ്‍ലന്‍ഡ് അകത്തും അര്‍ജന്‍റീന പുറത്തുമാകും.

4) ഇന്ന് നൈജീരിയയോട് ഐസ്‍ലന്‍ഡ് പരാജയപ്പെട്ടാല്‍, അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍

TAGS :

Next Story