Quantcast

‘മിശിഹാ’യെ കുരിശില്‍ തറച്ച മോഡ്രിച്ച്

ലൂക്കാ മോഡ്രിച്ച്. 32കാരനായ റയല്‍ മാഡ്രിഡിന്‍റെ വിശ്വസ്തനായ മധ്യനിരക്കാരന്‍. ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാള്‍. മൈതാനത്തിലുടനീളം പറന്ന് കളിക്കുന്ന ഈ നീളം മുടിക്കാരന്‍ നയിക്കുന്ന

MediaOne Logo

Web Desk

  • Published:

    22 Jun 2018 3:52 AM GMT

‘മിശിഹാ’യെ കുരിശില്‍ തറച്ച മോഡ്രിച്ച്
X

അര്‍ജന്‍റീനക്കെതിരെ ക്രൊയേഷ്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ലൂക്കാ മോഡ്രിച്ചെന്ന മധ്യനിരക്കാരനായിരുന്നു. ടീം ക്യാപ്റ്റന്‍ കൂടിയായ മോഡ്രിച്ചിന്‍റെ പ്രകടനമാണ് കളിയിലെ ക്രൊയേഷ്യന്‍ ആധിപത്യത്തിന് ചുക്കാന്‍ പിടിച്ചത്.

ലൂക്കാ മോഡ്രിച്ച്. 32കാരനായ റയല്‍ മാഡ്രിഡിന്‍റെ വിശ്വസ്തനായ മധ്യനിരക്കാരന്‍. ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാള്‍. മൈതാനത്തിലുടനീളം പറന്ന് കളിക്കുന്ന ഈ നീളം മുടിക്കാരന്‍ നയിക്കുന്ന ക്രൊയേഷ്യന്‍ മധ്യനിരയാണ് അര്‍ജന്‍റീനയുടെ നട്ടെല്ലൊടിച്ചത്. പ്രതിരോധിക്കുമ്പോള്‍ പിന്‍വലിഞ്ഞ് പ്രതിരോധക്കാരെ സഹായിക്കാനും, അക്രമിക്കുമ്പോള്‍ മുന്‍നിരക്ക് അതിവേഗം പന്തുകളെത്തിച്ച് കൊടുക്കാനും മോഡ്രിച്ച് പാലിച്ച കണിശതയാണ് ക്രൊയേഷ്യക്ക് മത്സരത്തില്‍ ആധിപത്യം നേടിക്കൊടുത്തത്.

മുന്‍നിരക്ക് പന്തെത്തിച്ച് കൊടുക്കുന്നതില്‍ അര്‍ജന്‍റീനിയന്‍ മധ്യനിര പൂര്‍ണ്ണ പരാജയമായപ്പോള്‍ മോഡ്രിച്ച് നേര്‍വിപരീതമായിരുന്നു. ശരാശരി മുന്‍നിരയും മധ്യനിരയില്‍ ഒരു പ്രതിഭയുമുണ്ടെങ്കില്‍ ഏത് ടീമിനും അത്ഭുതങ്ങള്‍ കാട്ടാമെന്നത് തെളിയിക്കുകയായിരുന്നു ഇന്നലെ മോഡ്രിച്ച്. മധ്യനിരക്കാരന്‍റെ റോളില്‍ മാത്രമല്ല, അര്‍ജന്‍റീനയുടെ തിരിച്ച് വരവ് സ്വപ്നങ്ങള്‍ തകര്‍ത്ത ലോങ്റേഞ്ചര്‍ ഗോളിലും ഉണ്ടായിരുന്നു മോഡ്രിച്ചിന്‍റെ പ്രതിഭ സ്പര്‍ശം. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ നിഴലില്‍ പെട്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന മോഡ്രിച്ച് ആദ്യമായാണ് ലോകകപ്പെന്ന ഫുട്ബോളിന്‍റെ മഹാ വേദിയില്‍ തിളങ്ങി നില്‍ക്കുന്നത്. ഈ ലോകകപ്പില്‍ നോക്കൌട്ടിലേക്ക് മുന്നേറുന്ന ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണത്.

TAGS :

Next Story