Quantcast

ഇഷ്ട ടീമിന്‍റെ ജേഴ്‍സിയണിഞ്ഞും ഫ്ലക്സ് വച്ചുമുള്ള ആരാധനയല്ല; ഫുട്ബോള്‍ ജീവിതമാക്കിയ വേണുവേട്ടന്‍

ഏതെങ്കിലും ടീമിന്‍റെ ജേഴ്സിയണിഞ്ഞും ഫ്ലക്സ് വെച്ചും നടക്കാനൊന്നും വേണു ഏട്ടനെ കിട്ടില്ല. പകല്‍ മുഴുവന്‍ കുടുംബത്തിനായി കൂലി പണി ചെയ്യും. ഒഴിവ് സമയങ്ങളില്‍ ഫുട്ബോളിനെ കുറിച്ചുള്ള പഠനങ്ങള്‍.  

MediaOne Logo

Web Desk

  • Published:

    22 Jun 2018 6:16 AM GMT

ഇഷ്ട ടീമിന്‍റെ ജേഴ്‍സിയണിഞ്ഞും ഫ്ലക്സ് വച്ചുമുള്ള ആരാധനയല്ല; ഫുട്ബോള്‍ ജീവിതമാക്കിയ വേണുവേട്ടന്‍
X

കോഴിക്കോട് ചെറൂപ്പയിലെ വേണു ഏട്ടന് ഫുട്ബോള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ഫുട്ബോള്‍ കേവലം കളി മാത്രമല്ലെന്നാണ് വേണു ഏട്ടന്‍റെ വാദം. ഫുട്ബോള്‍ അറിവിന്‍റെ ശേഖരം തന്നെയാണ് ഈ അറുപതുകാരന്‍.

ഏതെങ്കിലും ടീമിന്‍റെ ജേഴ്സിയണിഞ്ഞും ഫ്ലക്സ് വെച്ചും നടക്കാനൊന്നും വേണു ഏട്ടനെ കിട്ടില്ല. പകല്‍ മുഴുവന്‍ കുടുംബത്തിനായി കൂലി പണി ചെയ്യും. ഒഴിവ് സമയങ്ങളില്‍ ഫുട്ബോളിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍. ഫുട്ബോള്‍ ലോകത്ത് സംഭവിക്കുന്ന എല്ലാ ചരിത്ര സംഭവങ്ങളും സ്വന്തം ഡയറിയില്‍ കുറിച്ച് വെക്കും. പണ്ടത്തെ ഗോളിയായിരുന്ന വേണു നല്ല ഫുട്ബോള്‍ കമന്‍റേറ്റര്‍ കൂടിയാണ്. ഈ ലോകകപ്പില്‍ ചെറു ടീമുകളാണ് മികച്ച പ്രകടനം നടത്തുന്നതെന്നാണ് വേണു ഏട്ടന്‍റെ നിരീക്ഷണം.

TAGS :

Next Story