റഷ്യയിലെ ഗോള്‍വേട്ടക്കാരില്‍ ഹാരി കെയ്‍ന്‍ ഒന്നാം സ്ഥാനത്ത്
രണ്ട് മത്സരങ്ങളില്‍ നിന്നായി 5 ഗോളുകളാണ് കെയ്ന്‍ സ്വന്തമാക്കിയത്. നാല് ഗോളുകള്‍ വീതം നേടിയ റൊമേലു ലുക്കാക്കുവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഈ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്നവരില്‍ മുമ്പന്തിയിലാണ് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. രണ്ട് മത്സരങ്ങളില്‍ നിന്നായി 5 ഗോളുകളാണ് കെയ്ന്‍ സ്വന്തമാക്കിയത്. നാല് ഗോളുകള്‍ വീതം നേടിയ റൊമേലു ലുക്കാക്കുവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
തുണീഷ്യക്കെതിരായ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. അതില്‍ ഇംഗ്ലണ്ടിനായി രണ്ട് ഗോളും നേടിയത് നായകന്‍ കെയ്‍ന്‍ തന്നെ. പാനമക്കെതിരെ ഇംഗ്ലീഷ് നിര കുറിച്ചത് ആറ് ഗോളുകള്‍. മത്സരത്തില്‍ ഹാട്രിക് കുറിക്കാനും ഹാരി കെയ്നിനായി. നാല് ഗോളുകള്‍ നേടിയ ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കുവും പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് കെയ്നിന് പിന്നിലുള്ളത്.
Next Story
Adjust Story Font
16