Quantcast

ഇത് മെയ്ഡ് ഇന്‍ ജപ്പാന്‍; സെനഗലിനെതിരെ വ്യത്യസ്തമായൊരു ഓഫ്സൈഡ് ട്രാപ്പ് 

ആദ്യമായിട്ടല്ല ഫുട്ബോളില്‍ ഈ തന്ത്രം പയറ്റുന്നത്. ബാഴ്സലോണ അടക്കം പല ടീമുകളും ഓഫ്സൈഡിനായി ഈ ശ്രമം നടത്താറുണ്ട്.

MediaOne Logo

Web Desk

  • Published:

    25 Jun 2018 2:32 AM

ഇത് മെയ്ഡ് ഇന്‍ ജപ്പാന്‍; സെനഗലിനെതിരെ വ്യത്യസ്തമായൊരു ഓഫ്സൈഡ് ട്രാപ്പ് 
X

ഇന്നലെ സെനഗലിനെതിരെ ജപ്പാന്‍ വ്യത്യസ്തമായ ഓഫ്സൈഡ് ട്രാപ്പ് ഒരുക്കി.ഫ്രീകിക്കിനിടെ പോസ്റ്റിന്റെ എതിര്‍ദിശയിലേക്ക് ഓടിയാണ് സെനഗലിനെ ജപ്പാന്‍ അമ്പരപ്പിച്ചത്. സെനഗല്‍-ജപ്പാന്‍ മത്സരത്തിലെ നാല്‍പ്പത്തിയഞ്ചാം മിനിറ്റ്. സെനഗല്‍ കിക്കെടുത്തപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ച് ജപ്പാന്‍ താരങ്ങള്‍ എതിര്‍‌ ദിശയിലേക്കോടി.

പന്തിനായി നിന്ന സെനഗല്‍ താരങ്ങളെല്ലാം ഓഫ്സൈഡ്. ആദ്യാമായിട്ടല്ല ഫുട്ബോളില്‍ ഈ തന്ത്രം പയറ്റുന്നത്. ബാഴ്സലോണ അടക്കം പല ടീമുകളും ഓഫ്സൈഡിനായി ഈ ശ്രമം നടത്താറുണ്ട്. നിര്‍ണായകമായ ഒരു മത്സരത്തില്‍ പിഴച്ച് പോയാല്‍ മത്സരത്തെ തന്നെ ബാധിക്കുന്ന സമയത്താണ് ജപ്പാന്റെ നീക്കം എന്നതാണ് പ്രത്യേകത

TAGS :

Next Story