ലോകകപ്പില്‍ ലോക റെക്കോര്‍ഡിട്ട് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍
ഈജിപ്ത് ഗോളി അസം എല്‍ ഹദരി ഇനി ചരിത്രത്തിന്റെ ഭാഗം. ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിരിക്കുകയാണ് എല്‍ ഹദരി. പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദരി നടത്തിയത്.
ഈജിപ്ത് ഗോളി അസം എല്‍ ഹദരി ഇനി ചരിത്രത്തിന്റെ ഭാഗം. ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിരിക്കുകയാണ് എല്‍ ഹദരി. പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദരി നടത്തിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുന്ന അസം എല്‍ ഹദരി ഈജിപ്തിന്റെ അവസാന മത്സരത്തിനിറങ്ങി. നായകന്റെ ആം ബാന്‍ഡുമായി. മൈതാനത്തിറങ്ങുമ്പോള്‍ 45 വയസാണ് എല്‍ ഹദരിയുടെ പ്രായം. മറികടന്നത് 2014 ല്‍ കൊളംബിയന്‍ ഗോളി ഫാരിദ് മൊണ്ട്രാഗന്‍ നേടിയ റെക്കോഡിനെ. വെറുതെ റെക്കോഡ് സൃഷ്ടിക്കാന്‍ ഇറങ്ങിയതല്ല ഹദരി. 45ാം വയസിലും പെനാല്‍റ്റി സേവ് ചെയ്ത പ്രകടനം. മത്സരത്തിലാകെ ആറ് സേവുകളാണ് നടത്തിയത്. ഈജിപ്തിനായി 157മത് മത്സരമായിരുന്നു ഹദരിയുടേത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി, ആരാധകരുടെ ആകെ കയ്യടി നേടിയാണ് എല്‍ ഹദരി മൈതാനം വിട്ടത്.
Next Story
Adjust Story Font
16