പെനാല്‍റ്റികളുടെ പറുദീസയായി റഷ്യ
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കുകള്‍ കണ്ട ലോകകപ്പെന്ന റെക്കോര്‍ഡിനി റഷ്യന്‍ ലോകകപ്പിന് സ്വന്തം. 28 വര്‍ഷം പഴക്കമുള്ള ഇറ്റലി ലോകകപ്പിലെ 18 പെനാല്‍റ്റികളെന്ന റെക്കോര്‍ഡാണ്
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കുകള്‍ കണ്ട ലോകകപ്പെന്ന റെക്കോര്‍ഡിനി റഷ്യന്‍ ലോകകപ്പിന് സ്വന്തം. 28 വര്‍ഷം പഴക്കമുള്ള ഇറ്റലി ലോകകപ്പിലെ 18 പെനാല്‍റ്റികളെന്ന റെക്കോര്‍ഡാണ് റഷ്യയില്‍ തിരുത്തി കുറിച്ചത്.
ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കേയാണ് പെനാല്‍റ്റി കിക്കുകളുടെ കാര്യത്തില്‍ റഷ്യന്‍ ലോകകപ്പ് ഒന്നാമതായത്. 1998 ലും 2002 ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയിലേതു പോലെ 18 പെനാല്‍റ്റികള്‍ പിറന്നു. റഷ്യ അതിനെയെല്ലാം കടത്തിവെട്ടി ഇതുവരെ 20 പെനാല്‍റ്റികളിലെത്തി. അതില്‍ 15 എണ്ണം ലക്ഷ്യം കണ്ടു. 5 എണ്ണം പാഴാക്കി കളഞ്ഞു. പാഴാക്കി കളഞ്ഞവരിലാണ് വമ്പന്മാര്‍. ഐസ്‍ലന്‍ഡിനെതിരെ മെസിയും ഇറാനെതിരെ റൊണാള്‍ഡോയും എടുത്ത കിക്ക് വെറുതെയായി.
എന്നാല്‍ എല്ലാ ലോകകപ്പും പോലെ അങ്ങനെ വെറുതെ വന്ന് വീണതൊന്നുമല്ല ഇത്തവണത്തെ പെനാല്‍റ്റികള്‍. പെനാല്‍റ്റി കിക്ക് കൂടിയതിന്റെ മുഴുവന്‍ ക്രെഡിറ്റും വിഎആര്‍ സംവിധാനത്തിനാണ്. ഏഴ് പെനാല്‍റ്റികളാണ് വിഎആര്‍ വഴി അനുവദിച്ചത്. അതിനിടെ ബ്രസീല്‍ താരം നെയ്മറിനെ ഫൌള്‍ ചെയ്തതിന് റഫറി ആദ്യം അനുവദിച്ച പെനാല്‍റ്റി വിഎആര്‍ വഴി പിന്നീട് റദ്ദാക്കുകയും ചെയ്തു.
Adjust Story Font
16