സമുറായികള്‍ വെറുംകൈയ്യോടെയല്ല മടങ്ങുന്നത്...
ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാന്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചാണ് മടങ്ങുന്നത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊളംബിയയും ബെല്‍ജിയവും അടക്കമുള്ള വമ്പന്‍ ടീമുകളെ വിറപ്പിച്ചാണ്
ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാന്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചാണ് മടങ്ങുന്നത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊളംബിയയും ബെല്‍ജിയവും അടക്കമുള്ള വമ്പന്‍ ടീമുകളെ വിറപ്പിച്ചാണ് ജപ്പാന്‍ റഷ്യയോട് ഗുഡ് ബൈ പറഞ്ഞത്.
ഇറാനും സൌദിയും ദക്ഷിണ കൊറിയയും ഉള്‍പ്പടെയുള്ള ഏഷ്യന്‍ ശക്തികള്‍ ആദ്യ റൌണ്ടില്‍ തന്നെ തിരിച്ച് വിമാനം കയറിയപ്പോള്‍ റഷ്യയില്‍ കരുത്ത് കാട്ടിയത് ജപ്പാന്‍. ആദ്യ കളിയില്‍ തന്നെ കരുത്തരായ കൊളംബിയയെ തോല്‍പ്പിച്ച് തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍റെ വിജയം.
രണ്ടാമൂഴത്തില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലിനോട് അടിക്ക് തിരിച്ചടി കൊടുത്ത് നേടിപ്പിടിച്ച സമനില. രണ്ട് വട്ടം പിന്നിട്ട നിന്ന ശേഷമുള്ള വീരോചിത തിരിച്ചുവരവ്. കളിച്ചിട്ടും ജയിക്കാതെ പോയ ഗ്രൂപ്പിലെ അവസാന പോരാട്ടം. പോളണ്ടിനോട് തോറ്റെങ്കിലും സെനഗലിനേക്കാള്‍ കുറഞ്ഞ മഞ്ഞക്കാര്‍ഡുകളുടെ ആനുകൂല്യത്തില്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. ബെല്‍ജിയത്തിനെതിരെ ആയിരുന്നു സര്‍വ്വ വീര്യവും പുറത്തെടുത്തുള്ള ജപ്പാന്‍റെ പ്രകടനം. രണ്ടു ഗോളടിച്ച് ബെല്‍ജിയത്തെ നിഷ്പ്രഭരാക്കിയ 70 മിനിറ്റുകള്‍.
പ്രതിരോധിക്കാന്‍ നില്‍ക്കാതെ പിന്നെയും ആക്രമിച്ചു കളിക്കാന്‍ കാണിച്ച ആത്മവിശ്വാസം. ഒടുവില്‍ ഇന്‍ജുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ബെല്‍ജിയത്തിന്‍റെ വിജയഗോള്‍. ക്വാര്‍ട്ടര്‍ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടവരുടെ വലിയ നിരാശ. ഉള്ള് കലങ്ങിയാണെങ്കിലും സമുറായികള്‍ക്ക് തലയുയര്‍ത്തിയുള്ള മടക്കം.
Adjust Story Font
16