ഇംഗ്ലീഷ് പട, കണക്കിലെ കരുത്തന്‍മാര്‍
ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരെ മോശം റെക്കോര്‍ഡുള്ളവരാണ് കൊളംബിയ. കളിച്ച ഒറ്റ മത്സരത്തില്‍ പോലും അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായിട്ടില്ല. 2005ലായിരുന്നു ഇംഗ്ലണ്ടും കൊളംബിയയും
ഫുട്ബോള്‍ ചരിത്രത്തില്‍ കൊളംബിയക്കെതിരെ ഒറ്റ മത്സരം പോലും തോല്‍ക്കാത്ത ടീമാണ് ഇംഗ്ലണ്ട്. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്.
ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരെ മോശം റെക്കോര്‍ഡുള്ളവരാണ് കൊളംബിയ. കളിച്ച ഒറ്റ മത്സരത്തില്‍ പോലും അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായിട്ടില്ല. 2005ലായിരുന്നു ഇംഗ്ലണ്ടും കൊളംബിയയും ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. മൈക്കല്‍ ഓവന്‍റെ ഹാട്രിക് മികവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അന്ന് ഇംഗ്ലണ്ടിന്‍റെ ജയം. ലോകകപ്പില്‍ ഇരുവരുടേയും പോരാട്ടം കണ്ടത് 1998ലെ ഫ്രാന്‍സ് ലോകകപ്പില്‍. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്‍റെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഒരു ഗോള്‍. ബെക്കാമിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു അത്.
അഞ്ച് മത്സരങ്ങളിലാണ് കൊളംബിയയും ഇംഗ്ലണ്ടും മുഖാമുഖം വന്നത്. മൂന്നിലും ഇംഗ്ലണ്ട് വിജയിച്ചു. രണ്ടെണ്ണം സമനിലയാകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്പോള്‍ ഈ മോശം റെക്കോര്‍ഡ് തിരുത്തി കുറിക്കല്‍ കൂടിയാകും കൊളംബിയയുടെ ലക്ഷ്യം.
Adjust Story Font
16