Quantcast

ക്രൊയേഷ്യ സെമിക്ക് ഇറങ്ങുമ്പോള്‍...

ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിനിറങ്ങുന്നത്. 1998 ല്‍ ഫ്രാന്‍സിനെതിരെ സെമിയില്‍ ഇറങ്ങിയ ക്രൊയേഷ്യയെ പ്രതിരോധ താരം ലിലിയന്‍ തുറാമിന്റെ ഇരട്ടഗോളിന്റെ മികവിലാണ് ഫ്രാന്‍സ്

MediaOne Logo

Web Desk

  • Published:

    9 July 2018 5:13 AM GMT

ക്രൊയേഷ്യ സെമിക്ക് ഇറങ്ങുമ്പോള്‍...
X

ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിനിറങ്ങുന്നത്. 1998 ല്‍ ഫ്രാന്‍സിനെതിരെ സെമിയില്‍ ഇറങ്ങിയ ക്രൊയേഷ്യയെ പ്രതിരോധ താരം ലിലിയന്‍ തുറാമിന്റെ ഇരട്ടഗോളിന്റെ മികവിലാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.

സെമി അത്ര പരിചിതരായവരല്ല ക്രൊയേഷ്യക്കാര്‍. ലോകകപ്പിന്റെ സെമിയില്‍ അവര്‍ കളിക്കാനിറങ്ങുന്നത് ഇത് രണ്ടാം വട്ടം മാത്രം. 1998 ലെ ഫ്രാന്‍സ് ലോകകപ്പിലാണ് അവര്‍ ആദ്യമായി സെമി കളിക്കാനിറങ്ങുന്നത്. ആതിഥേയരോട് തന്നെ തോറ്റ് ഫൈനല്‍ കാണാതെ പുറത്ത് പോകാനായിരുന്നു ക്രൊയേഷ്യയുടെ വിധി.

റഷ്യന്‍ ലോകകപ്പിലേതു പോലെ അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു റഷ്യ. ഫ്രാന്‍സില്‍ പക്ഷേ 2018 ലോകകപ്പ് സംഭവിച്ചില്ല. ജമൈക്കയേയും ജപ്പാനേയും തോല്‍പ്പിച്ചെത്തിയ ക്രൊയേഷ്യ അര്‍ജന്റീനയോട് ഒറ്റ ഗോളിന് തോറ്റു. പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയയെ തോല്‍പ്പിച്ച ക്രൊയേഷ്യക്ക് ക്വാര്‍ട്ടറില്‍ എതിരാളിയായി വന്നത് ജര്‍മനി. എല്ലാവരേയും ഞെട്ടിച്ച് കളി ക്രൊയേഷ്യ ജയിച്ചു. അതും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

ജര്‍മനിയോട് നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സെമിയില്‍ അവര്‍ ‌ഫ്രാന്‍സിനെതിരെ ഇറങ്ങിയത്. ആദ്യം ഗോള്‍ നേടി അവര്‍ ഫ്രാന്‍സിനെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ ആ മുന്‍തൂക്കത്തിന് സെക്കന്‍ഡുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ലിലിയന്‍ തുറാം ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. എഴുപതാം മിനിറ്റില്‍ തുറാം രണ്ടാം ഗോള്‍ നേടി. അപ്രതീക്ഷിത മുന്നേറ്റങ്ങളുമായി സെമിഫൈനല്‍ വരെയെത്തിയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സിന്റെ വിജയശില്‍പ്പിയായി മാറി തുറാം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫൈനല്‍ മോഹിച്ച് ഇംഗ്ലണ്ടിനെതിരെ സെമിയിലിറങ്ങുകയാണ് ക്രൊയേഷ്യ. അവര്‍ക്ക് ചരിത്രം കുറിക്കാനാകുമോ? വ്യാഴാഴ്ച ഉത്തരം കിട്ടും.

TAGS :

Next Story