Quantcast

റഷ്യയില്‍ വംശീയാധിക്ഷേപത്തേക്കാള്‍ ഫിഫക്ക് തലവേദനയായത് ലൈംഗിക അതിക്രമങ്ങള്‍

ഫുട്‌ബോള്‍ ആരാധകരാണ് പല രീതിയില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് ഫിഫ അച്ചടക്ക സമിതി പറഞ്ഞു.വനിതാ മാധ്യമപ്രവര്‍ത്തകരും ചൂഷണം ചെയ്യപ്പെടുന്നുണ്ട്...

MediaOne Logo

Web Desk

  • Published:

    12 July 2018 5:16 AM GMT

റഷ്യയില്‍ വംശീയാധിക്ഷേപത്തേക്കാള്‍ ഫിഫക്ക് തലവേദനയായത് ലൈംഗിക അതിക്രമങ്ങള്‍
X

കളിക്കളത്തിലും പുറത്തും വംശീയാധിക്ഷേപം ഉണ്ടാകാറുണ്ട്. എന്നാല്‍ റഷ്യയില്‍ വംശീയാധിക്ഷേപത്തേക്കാള്‍ കൂടുതല്‍ ലൈംഗിക ചൂഷണം കൂടുതലുണ്ടെന്ന് ഫിഫ പറയുന്നു.

ചാംപ്യന്‍ഷിപ്പ് കുറ്റമറ്റതാക്കാന്‍ റഷ്യ ശ്രമിക്കുമ്പോഴാണ് ചില വിവാദങ്ങളും ലോകകപ്പിനെ വേട്ടയാടുന്നത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റഷ്യന്‍ വനിതകളാണ് ചൂഷണം ചെയ്യപ്പെട്ടവരില്‍ കൂടുതല്‍.

ये भी पà¥�ें- ചരിത്രം സൃഷ്ടിച്ച് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം

ये भी पà¥�ें- ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശം ഓവറോള്‍ കളി മികവിന്റെ ബലത്തില്‍

ഫുട്‌ബോള്‍ ആരാധകരാണ് പല രീതിയില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് ഫിഫ അച്ചടക്ക സമിതി പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ വ്യാപകമായി കാമ്പയിന്‍പോലും നടന്നു. ഇക്കാര്യം റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളെയും ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതായും നടപടി പ്രതീക്ഷിക്കുന്നതായും ഫിഫ പറഞ്ഞു.

ഇതിന് പുറമെ വംശീയാധിക്ഷേപവും ആരാധകര്‍ തമ്മിലെ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെര്‍ബിയ, റഷ്യ, പോളണ്ട്, ക്രൊയേഷ്യ, അര്‍ജന്റീന, മെക്‌സിക്കോ തുടങ്ങിയ ഫുട്‌ബോള്‍ ഫെഡറേഷനുകളെ ഇക്കാര്യത്തില്‍ ശാസിക്കുകയും ചിലര്‍ക്ക് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഐഡി കാര്‍ഡുകള്‍ നഷ്ടപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളെ തിരികെ നാട്ടിലേക്ക് മടക്കി അയച്ചതായും അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story