ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം
തോമസ് മ്യൂനിയറും ഈഡന്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനുവേണ്ടി ഗോളുകള്‍ നേടിയത്.
ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് ബെല്‍ജിയം തോല്‍പ്പിച്ചു. തോമസ് മ്യൂനിയറും ഈഡന്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനുവേണ്ടി ഗോളുകള്‍ നേടിയത്.
കളി ചൂടുപിടിക്കുന്നതിന് മുമ്പേ നാലാം മിനുറ്റിലേ ബെല്‍ജിയം മുന്നിലെത്തി. സെമി ഫൈനലില്‍ സസ്‌പെന്‍ഷന്‍ മൂലം പുറത്തിരിക്കേണ്ടി വന്ന തോമസ് മ്യൂനിയറാണ് ഗോള്‍ നേടിയത്. നാസര്‍ ചാഡ്‌ലിയുടെ ക്രോസില്‍ മ്യൂനിയര്‍ ഇംഗ്ലീഷ് പ്രതിരോധക്കാര്‍ക്കിടയിലൂടെ പാഞ്ഞെത്തി ഗോളിലേക്ക് പന്തിനെ കാലുകൊണ്ട് കുത്തിക്കയറ്റുകയായിരുന്നു. ഈ ലോകകപ്പില്‍ ബെല്‍ജിയത്തിനായി ഗോള്‍ നേടുന്ന പത്താം താരമാണ് മ്യൂനിയര്‍.
ये à¤à¥€ पà¥�ें- അറബികളുടെ പ്രിയപ്പെട്ട ഡാലിച്ചാണിപ്പോള്‍ ക്രൊയേഷ്യക്കാരുടെ ഹീറോ
ये à¤à¥€ पà¥�ें- ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനായി മോഡ്രിച്ചും ഗ്രീസ്മാനും
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ഗോളിലേക്കുള്ള ക്രോസ് നല്‍കിയ ചാഡ്‌ലിക്ക് മത്സരത്തിന്റെ നാല്‍പ്പതാം മിനുറ്റില്‍ പരുക്കേറ്റു കയറേണ്ടി വന്നു.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. സ്‌റ്റെര്‍ലിങിനു പകരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഡാനി റോസിനു പകരം ജെസ്സെ ലിംഗാര്‍ഡുമാണ് കളത്തിലെത്തിയത്.
ബെല്‍ജിയത്തിന് ലഭിച്ച സുവര്‍ണാവസരങ്ങള്‍ മുന്നേറ്റക്കാരുടെ ഫിനിഷിംങിലെ പോരായ്മ മൂലമാണ് ഗോളായി മാറാതിരുന്നത്. അവരുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു തന്നെ ഗോളി മാത്രം മുന്നിലുള്ള രണ്ട് അവസരങ്ങളാണ് പാഴാക്കിയത്. ലുകാക്കുവിനെ അറുപതാം മിനുറ്റില്‍ ബെല്‍ജിയം പിന്‍വലിക്കുകയും ചെയ്തു.
ഇതിനിടെ എറിക് ഡെയറിന്റെ ഗോളെന്നുറപ്പിച്ച ചിപ്പ് ഷോട്ട് ബെല്‍ജിയത്തിന്റെ പ്രതിരോധക്കാരന്‍ ആള്‍ഡര്‍വെയ്‌റെല്‍ഡിനെ ഗോള്‍ ലൈന്‍ സേവ് നടത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഒപ്പമെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇംഗ്ലണ്ടിന് നഷ്ടമായത്. അത് മത്സരത്തില്‍ നിര്‍ണ്ണായകവുമായി.
കിട്ടുന്ന അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി ഇംഗ്ലണ്ടിനെ പലതവണ ബെല്‍ജിയം വിറപ്പിച്ചു. അത്തരത്തില്‍ എണ്‍പത്തിരണ്ടാം മിനുറ്റില്‍ നടത്തിയ മനോഹരമായ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു ബെല്‍ജിയത്തിന്റെ ജയവും മൂന്നാം സ്ഥാനവും ഉറപ്പിച്ച ഗോള്‍ പിറന്നത്.
Adjust Story Font
16