Quantcast

ലോകജേതാവിനെ കാത്ത് ലുഷ്‌നിക്കി

മോസ്‌കോ നദീ തീരത്താണ് ലുഷ്‌നിക്കി സ്ഥിതി ചെയ്യുന്നത്. 80000ഓളം പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടങ്ങള്‍. അതിലുമെത്രയോ ലക്ഷങ്ങളുടെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍...

MediaOne Logo

Web Desk

  • Published:

    15 July 2018 11:48 AM GMT

ലോകജേതാവിനെ കാത്ത് ലുഷ്‌നിക്കി
X

ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയം. റഷ്യന്‍ ലോകകപ്പിലെ വീറുറ്റ പോരാട്ടങ്ങളേറെ കണ്ട സ്‌റ്റേഡിയമാണ് ലുഷ്‌നിക്കി.

ഫ്രാന്‍സ് ക്രൊയേഷ്യ ചരിത്ര മത്സരത്തിന് വേദിയാകുകയാണ് റഷ്യന്‍ ലോകകപ്പിലെ നിരവധി കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ലുഷ്‌നിക്കി. മോസ്‌കോ നദീ തീരത്താണ് ലുഷ്‌നിക്കി സ്ഥിതി ചെയ്യുന്നത്. 80000ഓളം പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടങ്ങള്‍. അതിലുമെത്രയോ ലക്ഷങ്ങളുടെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍ എല്ലാം ഇന്ന് ലുഷ്‌നിക്കിയിലുണ്ടാകും.

റഷ്യന്‍ ലോകകപ്പിലെ കരുത്തുറ്റ പോരാട്ടങ്ങള്‍ക്കേറെയും സാക്ഷ്യം വഹിച്ച സ്‌റ്റേഡിയമാണ് ലുഷ്‌നിക്കി. റഷ്യ സൗദി അറേബ്യ ഉദ്ഘാടന മത്സരം തൊട്ട് ക്രൊയേഷ്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ വരെ. ജര്‍മനിക്ക് മുകളിലെ മെക്‌സിക്കിന്‍ വീര ചരിതത്തിനും ലുഷ്‌നിക്കി സാക്ഷിയായി. സ്‌പെയിന്റെ സ്വപ്നങ്ങള്‍ റഷ്യന്‍ മതില്‍ അകിന്‍ഫീവില്‍ തട്ടി ചിതറിത്തെറിച്ചതും ലുഷ്‌നിക്കിയില്‍ തന്നെ.

ഫൈനലിനിറങ്ങുന്ന ഫ്രാന്‍സിന് ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങേണ്ടി വന്നതും ഇവിടെയാണ്. ഒടുവില്‍ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് വിട്ട് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറിയ ചരിത്ര പോരാട്ടത്തിനും വേദിയായി ലുഷ്‌നിക്കി സ്‌റ്റേഡിയം.

ലോകത്തിന്റെയാകെ കണ്ണുകള്‍ ലുഷ്‌നിക്കിയിലേക്കാണ്. സ്‌റ്റേഡിയത്തിനു ചുറ്റും ആരാധക പ്രവാഹം. അവരുടെ ആരവങ്ങള്‍. ലോക ഫുട്‌ബോളിന് പുതിയ അവകാശിയെത്തുമ്പോള്‍ അതിനൊപ്പം ലുഷ്‌നിക്കി സ്‌റ്റേഡിയമെന്ന പേരും ചേര്‍ക്കപ്പെടും.

TAGS :

Next Story