ലോകകപ്പ് റഷ്യയില്‍ ആവേശം കോഴിക്കോട്
കൂറ്റന്‍ സ്‌ക്രീനുകളില്‍ ക്രൊയേഷ്യയുടേയും ഫ്രാന്‍സിന്റേയും കളി കാണാന്‍ നൂറു കണക്കിനാളുകളാണ് വിവിധയിടങ്ങളില്‍ എത്തിയത്. കോഴിക്കോട് നൈനാന്‍ വളപ്പില്‍ ആവേശം പകരാന്‍ ജില്ലാ കലക്ടറും...
ഫുട്‌ബോള്‍ ലോകകപ്പിലെ കലാശപ്പോരാട്ടം റഷ്യയിലായിരുന്നെങ്കിലും ആവേശം അലയടിച്ചത് മലബാറില്‍. കൂറ്റന്‍ സ്‌ക്രീനുകളില്‍ ക്രൊയേഷ്യയുടേയും ഫ്രാന്‍സിന്റേയും കളി കാണാന്‍ നൂറു കണക്കിനാളുകളാണ് വിവിധയിടങ്ങളില്‍ എത്തിയത്. കോഴിക്കോട് നൈനാന്‍ വളപ്പില്‍ ആവേശം പകരാന്‍ ജില്ലാ കലക്ടറും എത്തിയിരുന്നു.
ലോകകപ്പ് ആവേശം അലതല്ലിയതത്രയും കോഴിക്കോട്ടെ ബിഗ് സ്‌ക്രീനുകള്‍ക്ക് മുമ്പിലായിരുന്നു. കനത്ത മഴയെ അവഗണിച്ചും നൈനാന്‍ വളപ്പിലും പുതിയ പാലത്തുമെല്ലാം ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകിയെത്തി. ബ്രസീലിന്റെ കടുത്ത ആരാധകനായ കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസ് ഫ്രാന്‍സിന് പിന്തുണയുമായാണ് നൈനാന്‍ വളപ്പിലെത്തിയത്. ഫ്രാന്‍സിന്റേയും ക്രൊയേഷ്യയുടേയും ഗോളുകള്‍ക്ക് ആരാധകരും ആര്‍പ്പു വിളിച്ചു. ഒടുവില്‍ ഫ്രാന്‍സ് കപ്പില്‍ മുത്തമിട്ടപ്പോള്‍ ആവേശം അണപൊട്ടി.
ഇനി കാത്തിരിപ്പിന്റെ നാലു വര്‍ഷങ്ങള്‍. ഖത്തറിലെ പോരാട്ടങ്ങള്‍ക്ക് ഇഷ്ടടീമുകള്‍ക്ക് പിന്തുണയുമായി വീണ്ടും എത്താമെന്ന പ്രതീക്ഷയിലാണ് ഇവരുടെ മടക്കം. ആവേശവുമായി കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍.
Adjust Story Font
16