Quantcast

ക്രിസ്റ്റ്യാനോക്ക് മുടക്കിയ തുകയുടെ പകുതി യുവന്റസ് തിരിച്ചു പിടിച്ചു 

820 കോടി രൂപയുടെ ട്രാന്‍സ്ഫറിലൂടെ റൊണാള്‍ഡോയെ ടീമിലെത്തിച്ചത് വഴി യുവന്റസിന്റെ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം മറികടക്കപ്പെടുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    18 July 2018 11:15 AM GMT

ക്രിസ്റ്റ്യാനോക്ക് മുടക്കിയ തുകയുടെ പകുതി യുവന്റസ് തിരിച്ചു പിടിച്ചു 
X

ഇറ്റാലിയന്‍ ക്ലബ് യുവന്റസ് മുടക്കിയ തുകയുടെ പകുതി ഇപ്പോള്‍ തന്നെ നേടിക്കൊടുത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയിലൂടെയാണ് ട്രാന്‍സഫര്‍ വിപണിയില്‍ യുവന്റസ് മുടക്കിയ തുകയുടെ പകുതിയോളം തിരികെ പിടിച്ചിരിക്കുന്നത്. യുവന്റസിലെ ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സി വില്‍പ്പനക്ക് വന്ന ആദ്യ ദിവസം തന്നെ 5,20,000 ജേഴ്‌സികളാണ് വിറ്റുപോയത്. അതേസമയം യുവന്റസിന്റെ ജേഴ്‍സി സ്‍പോണ്‍സറായ അഡിഡാസ് അവരുടെ സ്‌റ്റോറിലൂടെ വിറ്റത് 20,000 ജേഴ്‌സികളും.

ഏകദേശം 8,000 ഇന്ത്യന്‍ രൂപയാണ് റൊണാള്‍ഡോയുടെ യുവന്റസ് ജേഴ്‌സിയുടെ വില. 2016ല്‍ യുവന്റസിന്റേതായി ആകെ വിറ്റുപോയ ജേഴ്‌സി 850,000 ആയിരുന്നു. എന്നാല്‍ 100 മില്യണ്‍ യൂറോ (820 കോടി രൂപ)യുടെ ട്രാന്‍സ്ഫറിലൂടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചത് വഴി യുവന്റസിന്റെ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം മറികടക്കപ്പെടുമെന്നാണ് സൂചന. 120 മില്യണ്‍ യൂറോയാണ് നാല് വര്‍ഷത്തേക്ക് ക്രിസ്റ്റിയാനോയ്ക്ക് ക്ലബ് നല്‍കുക. സാലറി ഉള്‍പ്പെടെ 12 മില്യണ്‍ യൂറോ കൂടി യുവന്റസ് റൊണാള്‍ഡോക്ക് ചിലവഴിക്കേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ 232 മില്യണ്‍ യൂറോ ആയിരിക്കും നാല് വര്‍ഷത്തില്‍ യുവന്റ്‌സിന് ക്രിസ്റ്റ്യാനോക്ക് വേണ്ടി ചിലവഴിക്കേണ്ടി വരിക.

സീരി എ സീസണ്‍ ആരംഭിക്കുന്നതോടെ യുവന്റസിന്റെ ജേഴ്‌സി വില്‍പന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. റൊണാള്‍ഡോ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂ ട്യൂബ് ചാനല്‍ എന്നിവയില്‍ യുവന്റസിനെ പിന്തുടരുന്നവരുടെ എണ്ണം നാലുകോടി വരെ വര്‍ധിച്ചിരുന്നു.

TAGS :

Next Story