Quantcast

പതിനൊന്ന് മലയാളികള്‍; പ്രീസീസണ്‍ ടൂര്‍ണമെന്റിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യയിലെ ആദ്യ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ്’ ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 

MediaOne Logo

Web Desk

  • Published:

    18 July 2018 1:27 PM GMT

പതിനൊന്ന് മലയാളികള്‍; പ്രീസീസണ്‍ ടൂര്‍ണമെന്റിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു 
X

ഇന്ത്യയിലെ ആദ്യ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ്' നുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമിനെയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പ്രഖ്യാപിച്ചത്. പതിനൊന്ന് മലയാളി താരങ്ങളാണ് ടീമില്‍ ഇടം പിടിച്ചത്. കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ, സി.കെ വിനീത് തുടങ്ങി പഴയ താരങ്ങള്‍ക്കൊപ്പം പുതുതായി എത്തിയ അനസ് എടത്തൊടിക സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റോജനോവിക് എന്നിവരും ഉണ്ട്.

ടീമിലെ മലയാളികള്‍ ഇവരാണ്; ഗോള്‍ കീപ്പറായി സുജിത്, ഡിഫന്‍ഡര്‍മാരായി അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍. മിഡ്ഫീല്‍ഡര്‍മാരായി എം.പി സക്കീര്‍, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത്, ഋഷി ദത്ത്. മുന്നേറ്റനിരയില്‍ സികെ വിനീത്, ജിതിന്‍ എം.എസ്, അഫ്ദാല്‍

കഴിഞ്ഞ സീസണില്‍ നിന്ന് കളിക്കാരിലുള്‍പ്പെടെ ഏറെ മാറ്റങ്ങളുണ്ട് പുതിയ ടീമില്‍. പ്രാദേശിക താരങ്ങള്‍ കൂടുതല്‍ എത്തി എന്നതാണ് ഒരു പ്രധാന പ്രത്യേകത. ഹൈദരാബാദിലായിരുന്നു പരിശീലമൊരുക്കിയത്. ബ്ലാസ്റ്റേഴ്‌സിന് പുറമെ സ്പാനിഷ് ക്ലബ്ബ് ജിറോണ എഫ്.സി, ഓസ്‌ട്രേലിയന്‍ എ ലീഗ് ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി എന്നിവയാണ് ടീമുകള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരമെല്ലാം. അഞ്ച് ദിവസം നീളുന്ന മത്സരത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ടീം ജേതാക്കളാവും. ലാലിഗ വേള്‍ഡ് ആദ്യമായാണ് ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വരുന്ന 24ന് മെല്‍ബണ്‍ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഈ മാച്ചോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക.

TAGS :

Next Story