Quantcast

കൊച്ചിയില്‍ ‘ലാ ലിഗ’; മെല്‍ബണ്‍സിറ്റി എഫ്.സിയെ നേരിടാന്‍ ബ്ലാസ്റ്റേഴ്‍സ്

അഹമ്മദാബാദ് ട്രാൻസ് സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം അടിമുടി മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിയത്. പാട്ടു പാടിയും നൃത്തം ചെയ്തും ആരാധകർ മഞ്ഞപ്പടയെ വരവേറ്റു. 

MediaOne Logo

Web Desk

  • Published:

    22 July 2018 4:34 AM

കൊച്ചിയില്‍ ‘ലാ ലിഗ’; മെല്‍ബണ്‍സിറ്റി എഫ്.സിയെ നേരിടാന്‍ ബ്ലാസ്റ്റേഴ്‍സ്
X

ടയോട്ടാ യാരീസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ടൂർണ്ണമെന്റിന് എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വല സ്വീകരണം. നാളെയാണ് ടൂർണ്ണമെന്റിന് തുടക്കമാകുന്നത്. ആദ്യത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മെൽബൺസിറ്റി എഫ്.സിയെ നേരിടും.

അഹമ്മദാബാദ് ട്രാൻസ് സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം അടിമുടി മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിയത്. പാട്ടു പാടിയും നൃത്തം ചെയ്തും ആരാധകർ മഞ്ഞപ്പടയെ വരവേറ്റു. മികച്ച തയ്യാറെടുപ്പാണ് നടത്തിയതെന്നും, മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു.

മെൽബൺ സിറ്റി എഫ്.സിയെയാണ് ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് ശേഷം ഇന്ത്യയിലേക്കെത്തുന്ന ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിനാണ് കൊച്ചി വേദിയാവുന്നത്. സ്പെയിനിലെ ജിറോണ എഫ്.സി കലൂരിലെ മൈതാനത്തിറങ്ങുമ്പോൾ ഇന്ത്യൻ മണ്ണിലിറങ്ങുന്ന ആദ്യ ലാ ലിഗ ടീമിന്റെ ചുവടുകളാവും അത്. രാജ്യാന്തര ഫുട്ബോൾ രംഗത്ത് ഇന്ത്യൻ ഫുട്ബോളും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതിന്റെ തുടക്കം കൂടിയാവും ഈ ടൂർണ്ണമെന്റ്.

TAGS :

Next Story