Quantcast

അമ്പരപ്പിക്കും റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് 

കാരണം മറ്റൊന്നുമല്ല റയല്‍വിട്ട് യുവന്റസിലെത്തിയ താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇങ്ങനെയൊരു ഉപമക്ക് കാരണം. 

MediaOne Logo

Web Desk

  • Published:

    25 July 2018 10:38 AM GMT

അമ്പരപ്പിക്കും റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് 
X

പഴകുംതോറും വീര്യം കൂടുന്ന വിഭാഗത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഉള്‍പ്പെടുത്തണം. കാരണം മറ്റൊന്നുമല്ല റയല്‍വിട്ട് യുവന്റസിലെത്തിയ താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇങ്ങനെയൊരു ഉപമക്ക് കാരണം. റൊണാള്‍ഡോക്ക് 20കാരന്റെ ശാരീരിക്ഷമതയും കഴിവുകളുമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റു താരങ്ങളെ അപേക്ഷിച്ച് കൊഴുപ്പിന്റെ അംശം കുറവാണ് റോണോയുടെ ശരീരത്തില്‍. മസിലുകളുടെ കാര്യത്തിലും റൊണാള്‍ഡോ മുന്‍പന്തിയിലാണ്. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ താരവും റൊണാള്‍ഡോ ആയിരുന്നു. മണിക്കൂറില്‍ 33.98 കിലോമീറ്ററായിരുന്നു താരത്തിന്റെ വേഗത.എനിക്കിപ്പോഴും ഇരുപത്തിമൂന്ന് വയസാണെന്നും 40 വയസാകുന്നത് വരെ ഞാന്‍ കളത്തിലുണ്ടാകുമെന്ന് അടുത്തിടെയാണ് റൊണാള്‍ഡോ വ്യക്തമാക്കിയത്.

ആ വാക്കുകള്‍ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. തന്റെ പ്രായത്തിലുള്ള താരങ്ങള്‍ ചൈനയിലേക്കോ മറ്റോ കളിക്കാന്‍ പോകുമ്പോള്‍ യുവന്റസ് പോലുള്ള ഒരു ക്ലബ്ബിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. യുവന്റസ് ജഴ്‌സിയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

ये भी पà¥�ें- എന്തിന്‌ റയല്‍വിട്ടു, യുവന്‍റസിലെന്ത്; ക്രിസ്റ്റ്യാനോ പറയുന്നു...  

TAGS :

Next Story