ഒടുവില്‍ റഫറിയും ഓസിലിനോട് ഓട്ടോഗ്രാഫ് ചോദിച്ചു: അതും മഞ്ഞക്കാര്‍ഡില്‍
മത്സരത്തില്‍ ആഴ്‌സണലിനായി ആദ്യ ഗോള്‍ നേടിയതും ഓസിലായിരുന്നു.
ഇന്നലെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ആഴ്‌സണല്‍ താരം മെസ്യൂത് ഓസില്‍ തന്റെ വിമര്‍ശകരെ വായടപ്പിച്ചിരുന്നു. പി.എസ്.ജിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണല്‍ തകര്‍ത്തത്. മത്സരത്തില്‍ ആഴ്‌സണലിനായി ആദ്യ ഗോള്‍ നേടിയതും ഓസിലായിരുന്നു. 13ാം മിനുറ്റിലായിരുന്നു ഓസിലിന്റെ മനോഹര ഫിനിഷിങ്. ജര്‍മ്മന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചതിനാല്‍ ആഴ്‌സണല്‍ ജഴ്‌സിയില്‍ ഓസിലിന്റെ പ്രകടനം നോക്കിയിരിക്കുകയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍. സിംഗപ്പൂരിലായിരുന്നു പി.എസ്.ജിയുമായുള്ള മത്സരം.
Gif: Mesut Özil signing the referee’s yellow card in the tunnel before the friendly against PSG. [@ArsenalTerje] #afc pic.twitter.com/5imdHoKyln
— afcstuff (@afcstuff) July 28, 2018
അതേസമയം അതെ മത്സരത്തില്‍ മറ്റൊരു സംഭവവും നടന്നു. കളി നിയന്ത്രിക്കുന്ന റഫറി ഓസിലിനടുത്ത് ചെന്ന് ഓട്ടോഗ്രാഫ് ചോദിച്ചു. അതും തന്റെ ആയുധങ്ങളിലൊന്നായ മഞ്ഞക്കാര്‍ഡില്‍. കാര്‍ഡിന് പുറത്ത് ഓസില്‍ സൈന്‍ ചെയ്യുകയും ചെയ്തു. ഏതായാലും മത്സരം നിയന്ത്രിക്കേണ്ട റഫറി മത്സരത്തിന് മുമ്പ് താരത്തിന്റെ ഓട്ടോഗ്രാഫ് ചോദിച്ച സംഭവം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിഷ്പക്ഷസമീപനം സ്വീകരിക്കേണ്ട റഫറി ഇങ്ങനെ ചെയ്യാമോ എന്നൊരു കൂട്ടര്‍ ചോദിക്കുമ്പോള്‍ സന്നാഹ മത്സരമായതിനാല്‍ കാര്യമാക്കേണ്ട എന്നാണ് മറുവാദം. ഏതായാലും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
വംശീയാദിക്ഷേപത്തെ തുടര്‍ന്നാണ് ഓസില്‍ ജര്‍മ്മന്‍ കുപ്പായം അഴിച്ചുവെക്കുന്നത്. ലോകകപ്പിലും താരം മങ്ങിയെന്നാരോപിച്ച് വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു ഓസിലിന്റെ ആ മനോഹര ഗോള്‍. തുർക്കി വംശജനായതുകൊണ്ടു ജർമനിയിൽ തനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്നും ഇനി ദേശീയ ടീമിൽ കളിക്കാനില്ലെന്നും ലോകകപ്പിനുശേഷം ഓസിൽ വ്യക്തമാക്കിയിരുന്നു.
Mesut Ozil has put arsenal 1-0 up against PSG in their pre season friendly pic.twitter.com/j6dYZt0omb
— Transfer Man (@_transferman) July 28, 2018
ये à¤à¥€ पà¥�ें- വിമര്‍ശകരെ കരക്കിരുത്തി ഓസിലിന്റെ ഗോള്‍: പി.എസ്.ജിയെ തകര്‍ത്ത് ആഴ്‌സണല്‍
Adjust Story Font
16