Quantcast

ബാഴ്‌സലോണയിലേക്ക് വിദാല്‍ വന്നു, വിദാല്‍ പോയി

20 മില്യണ്‍ യൂറോക്കാണ് ചിലിയുടെ മധ്യനിരതാരം അര്‍ട്ടൂറോ വിദാല്‍ ബാഴ്‌സലോണയിലെത്തിയത്. 10 മില്യണ്‍ യൂറോക്കാണ് സ്പാനിഷ് താരം അലെക്‌സ വിദാലിനെ സെവിയ്യ സ്വന്തമാക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Aug 2018 5:16 AM GMT

ബാഴ്‌സലോണയിലേക്ക് വിദാല്‍ വന്നു, വിദാല്‍ പോയി
X

അര്‍ട്ടൂറോ വിദാല്‍ ബയേണ്‍ മ്യൂണിച്ചില്‍ നിന്നും ബാഴ്‌സലോണയിലെത്തിയപ്പോള്‍ തന്നെ അലെക്‌സ് വിദാല്‍ സെവിയ്യയിലേക്ക് പോയി. 20 മില്യണ്‍ യൂറോക്കാണ് ചിലിയുടെ മധ്യനിരതാരം അര്‍ട്ടൂറോ വിദാല്‍ ബാഴ്‌സലോണയിലെത്തിയത്. 10 മില്യണ്‍ യൂറോക്കാണ് സ്പാനിഷ് താരം അലെക്‌സ വിദാലിനെ സെവിയ്യ സ്വന്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ നടക്കുന്ന ബാഴ്‌സലോണയുടെ ക്യാമ്പില്‍ നിന്നും വിട്ടു നിന്നതിന് പിന്നാലെയാണ് താരം ടീം മാറുന്ന വാര്‍ത്തകള്‍ വന്നത്. ഇതിന് പിന്നാലെ ബാഴ്‌സലോണ അധികൃതര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2015 മുതല്‍ ബാഴ്‌സലോണയുടെ താരമായ അലെക്‌സിന് ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതു തന്നെയാണ് അലെക്‌സ്് വിദാലിനെ സെവിയ്യയിലേക്ക് മടങ്ങിപോകാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-15 സീസണില്‍ മാത്രം 47 തവണ സെവിയ്യക്കുവേണ്ടി കളിച്ചിട്ടുള്ള അലെക്‌സിന് മൂന്നു സീസണുകളിലായി 50 മത്സരങ്ങളില്‍ മാത്രമാണ് ബാഴ്‌സലോണയില്‍ അവസരം ലഭിച്ചത്.

അര്‍ട്ടൂറോ വിദാലുമായി മൂന്നു വര്‍ഷത്തെ കരാറിലെത്തിയവിവരം ബാഴ്‌സ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇനിയേസ്റ്റ വിരമിക്കുകയും പൗളീഞ്ഞോ ചൈനീസ് ലീഗിലേക്ക് പോകുകയും ചെയ്തതോടെ ഒഴിവു വന്ന മധ്യ നിരയിലേക്കാണ് വിദാലിനെ ബാഴ്‌സലോണ കൊണ്ടുവന്നിരിക്കുന്നത്. 2015 മുതല്‍ ബയേണിന്റെ താരമായ അര്‍ട്ടൂറോ വിദാല്‍ 79 മത്സരങ്ങളില്‍ നിന്നും 14 ഗോളുകള്‍ നേടിയിട്ടുണ്ട്.

TAGS :

Next Story