Quantcast

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ഗ്വാര്‍ഡിയോളയും ശിഷ്യന്‍മാരും കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തന്നെ തുടങ്ങി. പുതിയ പരിശീലകന്‍ എത്തിയിട്ടും സിറ്റിയുടെ പൊസഷന്‍ ഫുട്ബോളിനോട് പിടിച്ച് നില്‍ക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    6 Aug 2018 3:53 AM GMT

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി
X

ഇംഗ്ലീഷ് കമ്മ്യൂണിറ്റ് ഷീല്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി പുതിയ സീസണ്‍ ട്രോഫിയോടെ തുടങ്ങിയത്. സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോളാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാര്‍ക്ക് കരുത്തായത്.

പെപ് ഗ്വാര്‍ഡിയോളയും ശിഷ്യന്‍മാരും കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തന്നെ തുടങ്ങി. പുതിയ പരിശീലകന്‍ എത്തിയിട്ടും സിറ്റിയുടെ പൊസഷന്‍ ഫുട്ബോളിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ എഫ്.എ കപ്പ് ചാമ്പ്യന്‍മാരായ ചെല്‍സിക്ക് കഴിഞ്ഞില്ല. കെവിന്‍ ഡി ബ്രുയ്നെ ഇല്ലാതെ ഇറങ്ങിയ സിറ്റിയുടെ രക്ഷകന്‍ അര്‍ജന്‍റീനാ താരം സെര്‍ജിയോ അഗ്യൂറോയായിരുന്നു.

നിരവധി അവസരങ്ങള്‍ക്ക് ശേഷം അഗ്യൂറോ തന്നെ രണ്ടാം ഗോളും നേടി. ബെര്‍നാഡോ സില്‍വയുടെ പാസില്‍ നിന്നുള്ള ക്ലിനിക്കല്‍ ഫിനിഷിങ്. അടുത്തയാഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാകുക.

TAGS :

Next Story