സ്‍പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‍സലോണക്ക്
ഒമ്പതാം മിനിറ്റിൽ വഴങ്ങിയ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. ബാഴ്‍സയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സെവിയ മുതലാക്കിയത്.
സ്‍പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‍സലോണക്ക്. സെവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഒമ്പതാം മിനിറ്റില്‍ സെവിയ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും, രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്‍സ സൂപ്പര്‍ കപ്പ് ജേതാക്കളായി.
ബാഴ്‍സക്കായി നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പിക്വേയും, എഴുപത്തി എട്ടാം മിനിറ്റില്‍ ഡിംബാലെയും ഗോളുകള്‍ നേടി. ഇതോടെ ബാഴ്‍സയുടെ ചരിത്രത്തിലെ തന്നെ വിജയാഘോഷങ്ങളുടെ ഏറ്റവും മികച്ച കളിക്കൂട്ടുകാരനുമായി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസി. ഒമ്പതാം മിനിറ്റിൽ വഴങ്ങിയ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. ബാഴ്‍സയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സെവിയ മുതലാക്കിയത്. ഇതോടെ ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടിയ മെസിയും സംഘവും സെവിയയുടെ ഗോള്‍മുഖത്ത് കൂട്ട ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ അതില്‍ ഒന്നു പോലും ലക്ഷ്യം കണ്ടില്ല. സെവിയയുടെ ഗ്ലൌസണിഞ്ഞ പുതിയ രക്ഷകന്‍ തോമസ് വാക്ലിക് മെസി അടക്കമുള്ള ബാഴ്‍സ മുന്‍നിരയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ പിക്വെ 42 ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. മെസി തൊടുത്ത ഫ്രീകിക്ക് റീബൌണ്ടില്‍ നിന്നായിരുന്നു പിക്വെ ഗോള്‍ കണ്ടെത്തിയത്. 78 ാം മിനിറ്റില്‍ ഡിംബാലെയുടെ ഗോളിലൂടെ ബാഴ്‍സ മുന്നിലെത്തി. അധിക സമയത്ത് പെനാല്‍റ്റി ലഭിച്ചെങ്കിലും സെവിയയെ ഭാഗ്യം തുണച്ചില്ല. ഒടുവില്‍ മെസിയും കൂട്ടരും കപ്പില്‍ മുത്തമിട്ടു.
Adjust Story Font
16