ഓട്ടോഗ്രാഫ് നൽകാൻ വിസമ്മതിച്ചു: മെസ്സിയെ ചീത്തവിളിച്ച് ആരാധിക
ജീവാത്മാവായി ഫുട്ബോളിനെ കാണുകയും അതിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തികച്ചും അപഹാസ്യപരമാണെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടു
ഓട്ടോഗ്രാഫ് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ചീത്തവിളിച്ച് ആരാധിക. റൊസാരിയോസ് ടീമിന്റെ ജേഴ്സിയണിഞ്ഞ യുവതിയായിരുന്നു താരത്തിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. തുടക്കകാലത്ത് മെസ്സി കളിച്ചിരുന്ന നെവൽസ് ഓൾഡ് ബോയ്സിന്റെ മുഖ്യ എതിരാളികളായിരുന്നു റൊസാരിയോസ്. നെവൽസ് ഓൾഡ് ബോയ്സ് - റൊസാരിയോസ് മത്സരങ്ങൾ അർജന്റീന ഉറ്റ് നോക്കിയ മത്സരങ്ങളായതിനാൽ സംഭവത്തിന്റ പ്രസക്തി വർദ്ധിക്കുകയാണ്.
അർജന്റീനിയൻ മാധ്യമ പ്രവർത്തകനായ ജുവാൻ അരങ്കോയുടെ ട്വീറ്റ് പ്രകാരം യുവതി മെസ്സിയെ അഭിസംബോധന ചെയ്ത പെച്ചോ ഫ്രിയോ എന്ന വാക്കിന് വികാരമില്ലാത്തവൻ എന്നാണർത്ഥം. ജീവാത്മാവായി ഫുട്ബോളിനെ കാണുകയും അതിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തികച്ചും അപഹാസ്യപരമാണെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടു.
2001 ൽ ബാർസലോണയിൽ അംഗമാകുന്നത് വരെ ആറ് വർഷം മെസ്സി നെവൽസ് ഓൾഡ് ബോയ്സ് താരമായിരുന്നു. മെസ്സി നെവൽസിലേക്ക് തിരിച്ചു വരുമെന്ന് ശക്തമായി പരാമർശിച്ച് ടീം മാനേജർ ക്രിസ്റ്റ്യൻ ഡി അമിക്കോ രംഗത്ത് വന്നിരുന്നു. മുൻകാല ഫോർവർഡറും ഇതിഹാസ താരവുമായ മെസ്സിയുടെ തിരിച്ച് വരവ് ക്ലബിനെ കായികപരമായും സാമ്പത്തികപരമായും സഹായിക്കുമെന്ന വിശ്വാസം ക്രിസ്റ്റ്യൻ പ്രകടിപ്പിച്ചിരുന്നു. ബാർസിലോണ വിടുമെങ്കിൽ അത് നെവൽസിന് വേണ്ടി മാത്രമായിരിക്കുമെന്ന് മെസ്സി പണ്ട് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നതും ഈ വിഷയത്തിൽ ചർചയാവുകയാണ്.
Adjust Story Font
16