റാമോസ് സലാഹിനോട് ക്ഷമ ചോദിക്കുകയായിരുന്നോ, അതോ?
സീസണിലെ മികച്ച പ്രതിരോധ നിരക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വരവെ സലയുടെ പരിക്കേറ്റ ഇടത് തോളില്‍ തട്ടുകയായിരുന്നു റാമോസ്
റാമോസിന്റെ തട്ടലിന് പിന്നിലെ അര്‍ഥം എന്താണെന്ന് അന്വേഷിച്ച് ഫുട്ബോള്‍ പ്രേമികള്‍. ക്ഷമ ചോദിക്കുകയായിരുന്നോ റാമോസ്? അതോ കരിയറില്‍ സല ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ നിമിഷത്തെ വീണ്ടും ഓര്‍മപ്പെടുത്തുകയായിരുന്നു റാമോസ്? ആരാധകര്‍ എന്തായാലും രണ്ട് ഭാഗത്ത് നിന്നുമിറങ്ങി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
സീസണിലെ മികച്ച പ്രതിരോധ നിരക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വരവെ സലയുടെ പരിക്കേറ്റ ഇടത് തോളില്‍ തട്ടുകയായിരുന്നു റാമോസ്. സൗഹൃദ ഭാവത്തിലെ ആ തട്ടലില്‍ സലയുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണം ഉണ്ടായില്ല. സലാഹിനൊപ്പം ഇരിക്കുകയായിരുന്നു മോഡ്രിച്ച് ഉള്‍പ്പെടെയുള്ളവര്‍ റാമോസിനെ അഭിനന്ദിച്ചപ്പോള്‍ സല തിരിഞ്ഞിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ സലയെ പരുക്കന്‍ കളിയിലൂടെ പരിക്കേല്‍പ്പിക്കുകയായിരുന്നു റാമോസ്. അതിന് ശേഷവും തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു റാമോസ്. പരിക്കിനെ തുടര്‍ന്ന് ലോക കപ്പിലെ ഈജിപ്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളും സലാഹിന് നഷ്ടമായി.
Adjust Story Font
16