അഞ്ചും ജയിച്ചു; ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. ഇൗ സീസണില്‍ ഇതുവരെയുള്ള അഞ്ചു മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ തകര്‍പ്പന്‍ ഫോമിലാണ്. ആദ്യമായാണ് ലിവര്‍പൂള്‍ ലീഗിന്റെ തുടക്കത്തില്‍ അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്നത്. ടോട്ടനം ഹോട്ട്സ്പറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കുന്നത്. ലിവര്‍പൂളിനായി വൈനാള്‍ഡം, റോബര്‍ട്ട് ഫിര്‍മീന്യോ എന്നിവരാണ് ഗോള്‍ നേടിയത്. 39ാം മിനുറ്റിലായിരുന്നു ഹോളണ്ട് താരം വൈനാള്ഡോ ടോട്ടനത്തിന്റെ വലയില്‍ പന്തെത്തിച്ചത്.
രണ്ടാം പകുതിയില്‍ ഫിര്‍മീന്യോ ചെമ്പടയുടെ ലീഡ് ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച ഹോട്ട്സ്പറിനെ നിരാശയായിരുന്നു ഫലം. എന്നാല്‍ കളി തീരാന്‍ സെക്കന്ഡുകളിരിക്കെ ലമേല ടോട്ടനത്തിനായി ആശ്വാസ ഗോള്‍ നേടി. ആക്രമണ ഫുട്ബോളായിരുന്നു ലിവര്‍പൂള്‍ കാഴ്ചവെച്ചത്. അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. 20ാം മിനുറ്റില്‍ സലാഹിലൂടെ എക്കൗണ്ട് തുറക്കാന്‍ ലിവര്‍പൂളിന് അവസരം ലഭിച്ചതാണ്.
Gool do Tottenham
— ESPORTE NEWS (@esportenews2002) September 15, 2018
Tottenham 1 x 2 Liverpool #PremierLeagueNaESPN #TOTLIV #Tottenham #Liverpool #Spurs pic.twitter.com/vd6m8XtGdc
പക്ഷേ ലിവര്‍പൂള്‍ ഗോളിയുടെ മികവില്‍ ശ്രമം പാഴാകുകയായിരുന്നു. ഗോളടിക്കാന്‍ ടോട്ടനത്തിനും തുടക്കത്തില്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അഞ്ച് കളികളും ജയിച്ച ലിവര്‍പൂള്‍ 15 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. നാല് കളികളില്‍ നിന്ന് നാല് വീതം ജയവുമായി ചെല്‍സിയും വാറ്റ്ഫോര്‍ഡും ലിവര്‍പൂളിന്റെ തൊട്ടുപിന്നാലെയുണ്ട്.
54' Lovely stuff from Robertson and Mane in the build-up. Firmino slots it home.
— Liverpool FC (@LFC) September 15, 2018
0-2#TOTLIV pic.twitter.com/GjOTAdvwci
Adjust Story Font
16