Quantcast

ഹാടിക്ര്, അതിലൊരു കിടിലന്‍ ഫ്രീകിക്ക് ഗോളും; മെസി മികവില്‍ ബാഴ്‌സ 

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് ജയത്തോടെ തുടക്കം. 

MediaOne Logo

Web Desk

  • Published:

    19 Sep 2018 2:49 AM GMT

ഹാടിക്ര്, അതിലൊരു കിടിലന്‍ ഫ്രീകിക്ക് ഗോളും; മെസി മികവില്‍ ബാഴ്‌സ 
X

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് ജയത്തോടെ തുടക്കം. നായകന്‍ മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ പി.എസ്.വി ഐന്തോവനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍പിച്ചുവിട്ടത്. ഒസ്മാനെ ഡെംബലയാണ് ബാഴ്‌സക്കായി നാലാമത്തെ ഗോള്‍ നേടിയത്. 31,77, 87 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 74ാം മിനുറ്റിലായിരുന്നു ഡെംബലയുടെ ഗോള്‍. അതേസമയം ബാഴ്‌സയുടെ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്‌സക്ക് കല്ലുകടിയായി.

79ാം മിനുറ്റിലാണ് ഉംറ്റിറ്റിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 31ാം മിനുറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്കില്‍ നിന്നുള്ള ഗോള്‍. ബോക്‌സിനരികില്‍ നിന്നാണ് മെസി ഫ്രീകിക്കെടുത്തത്. കിക്ക് തടയാന്‍ നിശ്ചയിച്ച ഐന്തോവന്റെ പ്രതിരോധ നിരക്ക് മുകളിലൂടെ പോയ പന്തിനായി ഗോള്‍ കീപ്പര്‍ ചാടി നോക്കിയെങ്കിലും പിടികൊടുക്കാതെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു മെസിയുടെ രണ്ട്‌ ഗോളുകളും. ഇവാന്‍ റാക്കിറ്റിചിന്റെ മനോഹര പാസില്‍ നിന്നായിരുന്നു ലയണല്‍ മെസിയുടെ രണ്ടാം ഗോള്‍. 87ാം മിനുറ്റില്‍ നേടിയ ഗോളോടെ മെസി കരിയറിലെ 48ാം ഹാട്രിക്കാണ് തികച്ചത്.

TAGS :

Next Story