യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ ലിവര്‍പൂളിന് ജയം
യുവേഫ ചാന്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ ലിവര്‍പൂളിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് ടീമിന്റെ ജയം. ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്സലോണ പിഎസ്‌വി ഐന്തോവനെ നാല് ഗോളിന് തോല്‍പ്പിച്ചു. നെയ്മറും എംബാപ്പെയും കവാനിയും ഡിമരിയുമെല്ലാം ചേര്‍ന്ന പിഎസ്ജിയെ ഞെട്ടിച്ച് ആദ്യം ആക്രമിച്ച് തുടങ്ങിയതും ഗോളടിച്ച് തുടങ്ങിയതും ലിവര്‍പൂള്‍. ആദ്യം സ്റ്ററിഡ്ജിലൂടെയും പിന്നീട് ജയിംസ് മില്‍നറിലൂടെയും ഇംഗ്ലീഷ് ടീം മുന്നില്‍.
തോമസ് മുനീയ്റിലൂടെയും കിലിയന്‍ എംബാപ്പെയുടെയിലൂടെയും പിഎസ്ജി സമനില പിടിച്ചു. ഒടുവില്‍ ഇഞ്ച്വറി സമയത്ത് റോബര്‍ട്ട് ഫിര്‍മിനോയുടെ വിജയഗോള്‍ പിഎസ്‌വി ഐന്തോവനെതിരെ ലയണല്‍ മെസിയുടെ ഹാട്രിക് ബാഴ്സലോണയുടെ ആദ്യ മത്സരം അനായാസമാക്കി.
തുടര്‍ച്ചയായ പതിനാല് സീസണില്‍ ഗോളടിക്കുന്ന രണ്ടാമത്തെ താരമായി മെസി. ഒസ്മാന്‍ ഡെംബലെയുടെ വകയായിരുന്നു നാലാം ഗോള്‍. മറ്റ് മത്സരങ്ങളില്‍ ഇന്‍റര്‍മിലാന്‍ ടോട്ടനത്തെയും അത്‌ലറ്റികോ മാഡ്രിഡ് മൊണോക്കോയെയും തോല്‍പ്പിച്ചു.
Adjust Story Font
16