കേമന്‍ ലൂക്കാ മോഡ്രിച്ച് തന്നെ; ബ്രസീലിന്റെ മാര്‍ത്ത മികച്ച വനിതാ താരം
ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്സ് മികച്ച പരിശീലകന്‍. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്. എംബാപ്പെ മികച്ച യുവതാരം.
ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് തെരഞ്ഞടുക്കപ്പെട്ടു . ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, മുഹമ്മദ് സലാഹ് എന്നിവരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ നിന്നായിരുന്നു മോഡ്രിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരമായി കിലിയന്‍ എംബാപ്പെയെ തെരഞ്ഞെടുത്തപ്പോള്‍, മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് സ്വന്തമാക്കി.
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കായി മികച്ച കളി പുറത്തെടുത്ത മോഡ്രിച്ച്, ടീമിനെ ഫെെനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ഇതിനും പുറമെ ക്ലബ് തലത്തില്‍ റയലിനായി കാഴ്ചവെക്കുന്ന മിന്നും ഫോമും ഈ വര്‍ഷം ലൂക്കാ മോഡ്രിച്ചിന്റേതാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 44 ഗോളുകള്‍ നേടിയിരുന്നു ഈജിപ്തിന്റെ മുഹമ്മദ് സലാഹ്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ ഫൈനലിലെത്തിച്ചതിലും പങ്ക് വഹിച്ചിരുന്നു സലാഹ്. സീസണില്‍ എവര്‍ട്ടനെതിരെ നേടിയ ഗോളിനായിരുന്നു സലാഹിന് പുരസ്കാരം.
ഫ്രാന്‍സിനെ ലോക ചാമ്പ്യന്‍മാരാക്കിയ ദിദിയര്‍ ദെഷാംപ്സ് ആണ് മികച്ച പുരുഷ ടീം പരിശീലകന്‍. ലിയോണിന്റെ റെനോള്‍ഡ് പെഡ്രോസ് മികച്ച വനിതാ ടീം പരിശീലകനായി. മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുരസ്കാരം ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ കരസ്ഥമാക്കി.
മികച്ച പുരുഷ താരം, വനിതാ താരം, പുരുഷ-വനിതാ ടീം പരിശീലകര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ്ങില്‍ നൂറില്‍ 25 ശതമാനം വോട്ടുകള്‍ ഓണ്‍ലെെന്‍ വഴി നടത്തുന്നമ്പോള്‍, ശേഷിക്കുന്ന 75 ശതമാനത്തില്‍ ഇരുപത്തഞ്ച് ശതമാനം വീതം വോട്ടുകള്‍ യഥാക്രമം ദേശീയ ടീം പരിശീലകര്‍, ദേശീയ ടീം ക്യാപ്റ്റന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എന്നവര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രത്യേക വിദഗ്ത സമിതിയാണ് തെരഞ്ഞെടുക്കുന്നത്.
Adjust Story Font
16