Quantcast

എല്ലാത്തിനും കുറ്റം മെസിക്ക്; അര്‍ജന്‍റീന ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് മറഡോണ 

അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ച് വരേണ്ടെന്ന് ലണയല്‍ മെസിയോട് ആവശ്യപ്പെടുമെന്ന് മറഡോണ. 

MediaOne Logo

Web Desk

  • Published:

    1 Oct 2018 6:51 AM GMT

എല്ലാത്തിനും കുറ്റം മെസിക്ക്; അര്‍ജന്‍റീന ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന്  മറഡോണ 
X

അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ച് വരേണ്ടെന്ന് ലണയല്‍ മെസിയോട് ആവശ്യപ്പെടുമെന്ന് മറഡോണ. റഷ്യന്‍ ലോകകപ്പിലായിരുന്നു മെസി അര്‍ജന്റീനക്ക് വേണ്ടി അവസാനം കളിച്ചത്. ശേഷം നടന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളിലൊന്നും മെസിയുണ്ടായിരുന്നില്ല. അടുത്ത് നടക്കാനിരിക്കുന്ന ഇറാഖിനെതിരെയും ബ്രസീലിനെതിരായ മത്സരത്തിലും അര്‍ജന്റീനന്‍ നിരയില്‍ മെസിയുണ്ടാവില്ലെന്നും വ്യക്തമായി. ഇത് ആദ്യമായാണ് മെസിയോട് ദേശീയ ടീമിലേക്കിനി മടങ്ങേണ്ടതില്ലെന്ന് ഇതിഹാസ താരമായ മറഡോണ ആവശ്യപ്പെടുന്നത്.

മെസി ദേശീയടീമില്‍ നിന്ന് വിരമിക്കണമെന്ന് മറഡോണ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് മറഡോണ തന്റെ നിലപാട് വ്യക്തമാക്കിയത്. അർജന്റീനയുടെ അണ്ടർ 15 തോൽക്കുന്നത് മെസിയുടെ കുറ്റം കൊണ്ട്, അർജന്റീന ലീഗിലെ മത്സരങ്ങൾക്കും മത്സര ക്രമങ്ങൾക്ക് പോലും കുറ്റം മെസിക്കാണെന്നും മറഡോണ പറയുന്നു. അതിനാലാണ് മെസി വിരമിക്കണമെന്ന് പറയുന്നത്, എന്തിനും ഏതിനും മെസിയെ കുറ്റംപറയുന്നവര്‍ ശേഷം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് കാണട്ടേയെന്നും മറഡോണ പറഞ്ഞു.

സൗഹൃദ മത്സരങ്ങളില്‍ എന്നല്ല, ഈ വര്‍ഷം അര്‍ജന്‍റീനക്ക് വേണ്ടി ഒരു മത്സരത്തിലും മെസി ബൂട്ടണിയില്ലെന്ന് നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇക്കാര്യം മെസി, ദേശീയ ടീമിന്‍റെ കോച്ചിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്നും ഇനിയെന്ന് ദേശീയ ടീമിനൊപ്പം ചേരുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മെസി കോച്ചിനെ അറിയിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേസമയം, 2019 ലെ കോപ്പ അമേരിക്കയില്‍ മെസി ടീമിനൊപ്പം എത്തുമെന്ന് സൂചനകളുണ്ട്.

ये भी पà¥�ें- മെസി വീണ്ടും കളി നിര്‍ത്തുന്നു !

TAGS :

Next Story