ആ ഗോളാഘോഷത്തിലൂടെ മെസി എന്താണ് ഉദ്ദേശിച്ചത്? ഉത്തരംതേടി ആരാധകര്‍
ടോട്ടനത്തിനെതിരെ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും ശ്രദ്ധേയമായത് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ ആഘോഷം.
ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തിനെതിരെ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും ശ്രദ്ധേയമായത് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ ആഘോഷം. എന്തിനാണ്, അല്ലെങ്കില്‍ എന്താണ് മെസി ഈ ആഘോഷ രീതിയിലൂടെ പറയുന്നത് എന്ന് കണ്ടെത്തുകയാണ് ആരാധകര്‍. ഗോളടിച്ചാലും അതിരുവിട്ടൊന്നും ആഘോഷിക്കാറില്ലാത്ത മെസിയുടെ പുതിയ ആഘോഷ രീതിയുടെ കാരണം തേടുകയാണിവര്‍. ബാഴ്‌സയുടെ മൂന്നാമത്തെ ഗോളും മത്സരത്തില്‍ മെസിയുടെ ആദ്യ ഗോളിന് ശേഷവുമായിരുന്നു മെസിയുടെ ഈ വേറിട്ട ആഘോഷം. മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ നേടിയിരുന്നു.
Interesting celebration from #Messi there.#TOTFCB #UCL #Barca #FCBlive pic.twitter.com/mkzFEWzR52
— #ThankYouDeuce (@JogaBonito_USA) October 3, 2018
ഈ ആഘോഷത്തിന് പിന്നാലെ പലരും ട്വിറ്ററില്‍ ചോദ്യവുമായി എത്തി. എന്താണ് ആ ഗോള്‍ ആഘോഷത്തിലൂടെ മെസി ഉദ്ദേശിച്ചത്. പലരും പല വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. എനിക്കും നൃത്തം ചെയ്യാനറിയുമെന്ന് മെസി തെളിയിക്കുകയാണോ തുടങ്ങി നിരവധി രസകരമായ കമന്റുകളും ട്വീറ്റുകളുമാണ് പ്രവഹിച്ചത്. മെസ്സിയുടെ ഇരട്ട ഗോളുകൾക്കു പുറമേ, കുട്ടീഞ്ഞോ, ഇവാൻ റാക്കിറ്റിച് എന്നിവരും ഓരോ ഗോളുകൾ വീതം നേടി. ഇംഗ്ലിഷ് താരം ഹാരി കെയ്നും എറിക് ലമേലയുമാണ് ടോട്ടനാമിനായി വല ചലിപ്പിച്ചത്.
What is Messi's celebration here 😂 pic.twitter.com/v2u8898Mcr
— Bleacher Report (@BleacherReport) October 3, 2018
Explain that celebration by Messi to me, please.
— 🎩 Maestro Kimpembe 🎩 (@FirstNameLumka) October 3, 2018
Stans explain that Messi celebration
— Miya Gcwanini (@Sparks_MUFC) October 3, 2018
ये à¤à¥€ पà¥�ें- തച്ചുടച്ച് ബാഴ്സ, പി.എസ്.ജി, ഡോർമുണ്ട്; അടി തെറ്റി ലിവർപൂൾ; ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴ
Adjust Story Font
16