എതിരാളി ചൈനയാണെങ്കിലും ഇന്ത്യയുടെ ലക്ഷ്യം എ.എഫ്.സി ഏഷ്യന്‍ കപ്പ്
സ്റ്റീഫന്‍ കോണ്‍സ്റ്റയിന്റെ കീഴില്‍ ചൈനക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം എ.എഫ്.സി ഏഷ്യന്‍ കപ്പ്.
സ്റ്റീഫന്‍ കോണ്‍സ്റ്റയിന്റെ കീഴില്‍ ചൈനക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനെത്തിയ ടീം ഇന്ത്യക്ക് ലക്ഷ്യം വേറെ. എ.എഫ്.സി ഏഷ്യന്‍ കപ്പിനുള്ള മുന്നൊരുക്കമായാണ് മത്സരത്തെ കാണുന്നതെന്ന് കോച്ച് വ്യക്തമാക്കി. റാങ്കിങില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് ചൈന. നിലവിലെ റാങ്കിങ് പ്രകാരം ചൈന 76ാം സ്ഥാനത്തും ഇന്ത്യ 97ലുമാണ്. ചൈന നല്ല ടീമാണെന്നതില്‍ സംശയമില്ല, മികച്ച ഫുട്‌ബോളാണ് അവര്‍ കാഴ്ചവെക്കുന്നത്.
ചൈനക്കെതിരായ മത്സരം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ സൂചിപ്പിക്കുമെന്നും ഇനി എത്രത്തോളം മുന്നേറാനുണ്ടെന്ന് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ടീം ഒന്നു മുറുകാന്‍ ശക്തമായ എതിരാളികളുമായാണ് മത്സരം വേണ്ടതെന്നും ചൈനക്ക് മുന്നില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാവും തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ താരം പ്രിതം കോട്ടാല്‍ വ്യക്തമാക്കി. ഈ മാസം 13നാണ് മത്സരം.
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ്
പ്രതിരോധം: പ്രിതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സുഭാശിഷ് ഭോസ്, നാരായണ്‍ ദാസ്
മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പുജാരി, പ്രണോയ് ഹോള്‍ഡര്‍, റോവ്‌ലിന്‍ ബോര്‍ജസ്, അനിരുദ്ധ് താപ, വിനീത് റായ്, ഹാലിചരണ്‍ നര്‍സാരി, ആശിഖ് കുരുണിയന്‍
മുന്നേറ്റം; സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖ്‌ലുവ, സുമീത് പാസി, ഫാറുഖ് ചൗദരി
Adjust Story Font
16