Quantcast

ഉസൈന്‍ ബോള്‍ട്ടിന്റെ ആഗ്രഹം സഫലമാകുന്നു; യൂറോപ്യന്‍ ക്ലബ്ബിലേക്ക്? 

രണ്ട് വര്‍ഷത്തേക്കാണ് ഓഫര്‍. മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷേ ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബോള്‍ട്ടാണ്.

MediaOne Logo

Web Desk

  • Published:

    16 Oct 2018 11:39 AM GMT

ഉസൈന്‍ ബോള്‍ട്ടിന്റെ ആഗ്രഹം സഫലമാകുന്നു; യൂറോപ്യന്‍ ക്ലബ്ബിലേക്ക്? 
X

പ്രൊഫഷണല്‍ ഫുട്‌ബോളറാവണമെന്ന ആഗ്രഹവും പേറിയാണ് ജമൈക്കൻ സ്പ്രിന്റർ ഉസൈന്‍ ബോള്‍ട്ട് ബൂട്ടണിഞ്ഞത്. അതിന്റെ ഭാഗമായാണ് ആസ്‌ട്രേലിയയിലെ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് എന്ന ക്ലബ്ബിലെത്തിയത്. തന്നിലെ ഫുട്‌ബോള്‍ കളിക്കാരനെ പാകപ്പെടുത്തുക എന്നതായിരുന്നു ഈ ക്ലബ്ബിലൂടെ ബോള്‍ട്ട് ലക്ഷ്യംവെച്ചും. ഇവിടെ പ്രീ സീസണ്‍ മത്സരങ്ങളില്‍ ഗോളടിച്ചും കളം നിറഞ്ഞും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ യൂറോപ്പിലെ ദ്വീപ് രാജ്യമായ മാള്‍ട്ടയിലെ പ്രമുഖ ക്ലബ്ബ് വല്ലെറ്റ എഫ്.സി, ഉസൈന്‍ ബോള്‍ട്ടിന് മുന്നില്‍ വമ്പന്‍ ഓഫര്‍ വെച്ചിരിക്കുന്നു. രണ്ട് വര്‍ഷത്തേക്കാണ് ഓഫര്‍. മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷേ ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബോള്‍ട്ടാണ്.

ആസ്‌ട്രേലിയന്‍ ഒന്നാം ഡിവഷന്‍ ലീഗിലാണ് താരമിപ്പോള്‍ കളിക്കുന്നത്. സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സുമായി ബോള്‍ട്ട് ഇതുവരെ കരാറിലെത്തിയിട്ടില്ല. ഈ മാസം 19നാണ് ഓസ്‌ട്രേലിയന്‍ എ ലീഗ് ആരംഭിക്കുന്നത്. ആസ്‌ട്രേലിയന്‍ ക്ലബ്ബുമായി കരാറിലെത്തിയില്ലെങ്കില്‍ ബോള്‍ട്ട് മാള്‍ട്ടയില്‍ എത്തുമെന്നാണ് വിവരം. പക്ഷേ അദ്ദേഹം തന്റെ താല്‍പര്യം വ്യക്തമാക്കിയിട്ടില്ല. മാള്‍ട്ടീസ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരാണ് വാല്ലെറ്റ എഫ്.സി. അതേസമയം ബോള്‍ട്ടിന് യൂറോപ്പിലേക്ക് പറക്കാനാണ് താല്‍പര്യമെന്നും ഡിസംബര്‍ 13ന് ആരംഭിക്കുന്ന മാള്‍ട്ടീസ് സൂപ്പര്‍ കപ്പില്‍ താരം അരങ്ങേറുമെന്നും റിപ്പോ‍ര്‍ട്ടുകളുണ്ട്. എന്നാല്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിന് ബോള്‍ട്ടിനെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story