ഡിമരിയയുടെ തകര്‍പ്പന്‍ ഗോള്‍; രക്ഷപ്പെട്ട് പിഎസ്ജി
ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുമായുള്ള മത്സരമാണ് പിഎസ്ജി 2-2 എന്ന സമനിലയില്‍ എത്തിച്ചത്.
ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം തോല്‍വി ഒഴിവാക്കി പിഎസ്ജി. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുമായുള്ള മത്സരമാണ് പിഎസ്ജി 2-2 എന്ന സമനിലയില്‍ എത്തിച്ചത്. സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡി മരിയയോടാണ് പിഎസ്ജി കടപ്പെട്ടിരിക്കുന്നത്. ഇഞ്ചുറി ടൈമിലെ ഡി മരിയയുടെ തകര്‍പ്പനൊരു ഷോട്ടാണ് ഗോളിലേക്ക് വളഞ്ഞിറങ്ങിയത്. അതുവരെ പിഎസ്ജി ഒരു ഗോളിന് പിന്നിലായിരുന്നു. 29ാം മിനുറ്റില്‍ ലൊറെന്‍സോ ഇന്‍സൈനാണ് നാപോളിക്കായി ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ പിഎസ്ജി ഒപ്പമെത്തി. 61ാം മിനുറ്റില്‍ മാരിയോ റൂയിയുടെ പ്രതിരോധം പാളി, പന്ത് സ്വന്തം പോസ്റ്റിലെത്തുകയായിരുന്നു.
Beauty .. #UFCL #PSGNAP #DiMaria pic.twitter.com/a531fuHDxk
— Patrick SUFFO (@patsuffo) October 24, 2018
പിന്നാലെ 77ാം മിനുറ്റില്‍ മാര്‍ട്ടെനസിലൂടെ നാപോളി മുന്നിലെത്തി. കളി നാപോളി ജയിക്കുമെന്ന ഘട്ടത്തിലായിരുന്നു രക്ഷകനായുള്ള മരിയയുടെ ഗോള്‍. ബോക്സിന് തൊട്ടടുത്ത് വെച്ചായിരുന്നു മരിയയുടെ ഷോട്ട്. പന്ത് വലത് മൂലയിലേക്ക് ചെരിഞ്ഞിറങ്ങുകയായിരുന്നു. ഗോള്‍ കീപ്പര്‍ ചാടി നോക്കിയെങ്കിലും പന്തിനെ തൊടാനായില്ല. വാശിയേറിയ മത്സരമായിരുന്നു നാപോളിയും പിഎസ്ജിയും. ജയിക്കാനുറച്ച് തന്നെയായിരുന്നു ഇരുവരും ബുട്ടുകെട്ടിയത്. വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും പിഎസ്ജിക്ക് അതിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ബോള്‍ പൊസഷനില്‍ പിഎസ്ജി മുന്നിലാണെങ്കിലും(52%) തൊട്ടടുത്ത് തന്നെ നാപ്പോളി(48%)യുണ്ടായിരുന്നു.
61" PSG 1-1 Napoli
— The Diurnal Sports (@thediurnalsport) October 24, 2018
Own goal by Mario Rui
Rui put the ball in the top corner of his own net giving David Ospina no chance to stop the ball while trying to block a latched cross from Meunier to Mbappe#UCL #PSG #PSGNapoli #PSGOL #Napoli #MARIORUI pic.twitter.com/m412Rqu9xD
Adjust Story Font
16