ഖത്തര്‍ ലോകകപ്പിന് 48 ടീമുകള്‍? നിലപാട് വ്യക്തമാക്കി ഫിഫ പ്രസിഡന്റ്
2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ എന്നത് സാധ്യമായ കാര്യമാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ.
2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ എന്നത് സാധ്യമായ കാര്യമാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ. അടുത്ത വര്‍ഷം ആദ്യത്തോടെ ഇതു സംബന്ധിച്ചൊരു തീരുമാനം ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ എന്നത് തീരുമാനമായ കാര്യമാണെന്നും അതിനാല്‍ 2022ലെ ഖത്തര്‍ ലോകകപ്പില്‍ എന്ത് കൊണ്ട് 48 ടീമുകള്‍ ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു.
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും ക്വലാലംപൂരില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 48 ടീമുകള്‍ എന്നത് 2026ല്‍ സംഭവിക്കും, പിന്നെ എന്ത് കൊണ്ട് 2022ല്‍ ആയിക്കൂടാ, അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഗുണകരമാകും. ഇത് വഴി ഏഷ്യയില്‍ നിന്ന് ഇരട്ടി ടീമുകള്‍ക്ക് പങ്കെടുക്കാനാവും. ഇത് ഇന്ത്യയെ പോലുള്ള ടീമുകള്‍ക്ക് പ്രതീക്ഷയാണ്. പ്രത്യേകിച്ചും, ഫുട്‌ബോളില്‍ ഇന്ത്യ ശക്തമായിക്കൊണ്ടിരിക്കുന്ന സമയത്ത്.
റഷ്യന്‍ ലോകകപ്പിന് പിന്നാലെ തന്നെ ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാനാവും എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഫിഫയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഫിഫ പ്രസിഡന്റ് തന്നെ അത്തരമൊരു തീരുമാനത്തിന് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ നടക്കുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ.
Adjust Story Font
16