Quantcast

സംസ്ഥാനത്തെ ആദ്യ ലാലിഗ ഫുട്ബാള്‍ സ്കൂള്‍ കോഴിക്കോട് കൊടിയത്തൂരില്‍ ആരംഭിച്ചു

ഇന്ത്യ ഓണ്‍ ട്രാക്കുമായി സഹകരിച്ച് ഫുട്ബാള്‍ വികസനം ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ ലാലിഗ സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2018 4:52 AM GMT

സംസ്ഥാനത്തെ ആദ്യ ലാലിഗ ഫുട്ബാള്‍ സ്കൂള്‍ കോഴിക്കോട് കൊടിയത്തൂരില്‍ ആരംഭിച്ചു
X

ശാസ്ത്രീയമായ ഫുട്ബാള്‍ പരിശീലനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആദ്യ ലാലിഗ ഫുട്ബാള്‍ സ്കൂള്‍ കോഴിക്കോട് കൊടിയത്തൂരില്‍ ആരംഭിച്ചു. ഇന്ത്യ ഓണ്‍ ട്രാക്കുമായി സഹകരിച്ച് ഫുട്ബാള്‍ വികസനം ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ ലാലിഗ സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്.

ശാസ്ത്രീയമായ രീതിയിലെ പരിശീലനം, അതിലൂടെ മികച്ച പ്രൊഫഷണല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക. ഈ ലക്ഷ്യത്തോടെയാണ് സ്പാനിഷ് ഫുട്ബാള്‍ ലീഗായ ലാലിഗയുടെ ഫുട്ബാള്‍ സ്കൂള്‍ ആരംഭിക്കുന്നത്. ഫുട്ബാള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നേരത്തെ തൃശ്ശൂരില്‍ നടന്നിരുന്നു. കേരളത്തില്‍ ലാലിഗ ആദ്യമായി കരാര്‍ ഒപ്പിട്ടത് കൊടിയത്തൂര്‍ വാദി റഹ്മ സ്കൂളുമായാണ്. സ്പെയിനിലെ ജോണ്‍ ഡയാസിന്‍റെ നതൃത്വത്തിലുളള ആറംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്.

ആറ് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ലാലിഗയുടെ സാങ്കേതിക പാഠ്യപദ്ധതിയ്ക്കനുസരിച്ചുള്ള പരിശീലനം നല്‍കുന്നത്. ഈ വര്‍ഷം 30 സ്കൂളുകളില്‍ പരിശീലനപരിപാടികള്‍ എത്തിക്കാമെന്നാണ് ലാലിഗ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story