Quantcast

റൊണാള്‍ഡോ ഇല്ലാത്ത ലാലിഗ; ലാലിഗ പ്രസിഡന്റിന്റെ ഈ അഭിപ്രായം ശരിയാണോ? 

ഇന്ത്യയില്‍ ഒരു ലാലിഗ മത്സരം നടക്കുമോ എന്ന ചോദ്യത്തിനും പ്രസിഡന്റ് മറപപടി നല്‍കി

MediaOne Logo

Web Desk

  • Published:

    22 Nov 2018 5:19 AM GMT

റൊണാള്‍ഡോ ഇല്ലാത്ത  ലാലിഗ; ലാലിഗ പ്രസിഡന്റിന്റെ ഈ അഭിപ്രായം ശരിയാണോ? 
X

ലാലിഗയുടെ അഭിമാന താരങ്ങളായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ചക്രവര്‍ത്തികളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അതും ലീഗിലെ വമ്പന്‍ ക്ലബ്ബുകളായ ബാഴ്‌സലോണയിലും റയല്‍ മാഡ്രി ഡിലുമായിരുന്നു ഇവര്‍ പന്ത് തട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ലാലിഗയെന്നാല്‍ മെസി, ക്രിസ്റ്റ്യാനോ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിപണിയും ആ വഴിക്ക് തന്നെയായിരുന്നു. എന്നാല്‍ ഈ സീസണില്‍ ക്രിസ്റ്റ്യാനോ ടീം വിട്ട് യുവന്റസിലെത്തി. അതോടെ ടൂര്‍ണമെന്റിന്റെ പകിട്ടിന് അല്‍പം കുറവ് സംഭവിച്ചുവെന്ന് വിലയിരുത്തുന്നവര്‍ കുറവല്ല. എന്നാല്‍ അക്കാര്യത്തില്‍ ഭിന്നമായ നിലപാടാണ് ലാലിഗ പ്രസിഡന്റ് ജാവിയര്‍ തെബാസിനുള്ളത്.

അദ്ദേഹം പറയുന്നത് റൊണാള്‍ഡോയുടെ അഭാവം ടൂര്‍ണമെന്റിനെ ബാധിച്ചിട്ടില്ലെന്നാണ്. ലാലിഗ എന്നത് ഏത് സൂപ്പര്‍താരങ്ങളെക്കാളും വലുതാണ്, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കില്‍ ഒരു സൂപ്പര്‍താരം ടീം വിടുന്നത് ടൂര്‍ണമെന്റിനെ ബാധിക്കുമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല, ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലാലിഗയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു ഞങ്ങള്‍, അത് വിജയിച്ചുവെന്നും അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ ഇല്ലെങ്കിലും ലാലിഗ ഇപ്പോഴും കൂടുതല്‍ ആവേശത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്ക് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം ഇന്ത്യയില്‍ ഒരു ലാലിഗ മത്സരം നടക്കുമോ എന്ന ചോദ്യത്തിന് ഉറപ്പ് നല്‍കാനാവില്ലെന്നായിരുന്നു മറുപടി. ഫുട്‌ബോളില്‍ ഇന്ത്യ വളര്‍ന്നുവരുന്നൊരു വിപണിയാണെന്നും ടിവി സംപ്രേക്ഷണമുള്‍ പ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നോക്കുന്നതെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ മത്സരം നടക്കുന്നതിനെക്കുറിച്ച് ഇപ്പോ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ബാഴ്‌സലോണയുടെ ഒരു മത്സരം നടത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനിടെയാണ് ഇന്ത്യയിലും മത്സരം നടത്താനാവുമോ എന്ന ചോദ്യം ഉയര്‍ന്നത്.

TAGS :

Next Story