അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം: ടെവസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
അര്‍ജന്റീനന്‍ ലീഗിലെ ബോക്ക ജൂനിയേഴ്‌സ് ക്ലബ്ബ് താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രണം നടന്നത്.
അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ താരങ്ങള്‍ക്ക് പരിക്ക്. അര്‍ജന്റീനന്‍ ലീഗിലെ ബോക്ക ജൂനിയേഴ്‌സ് ക്ലബ്ബ് താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. ലീഗിലെ മറ്റൊരു ക്ലബ്ബായ റിവര്‍ പ്ലേറ്റിന്റെ ആരാധകരാണ് ബസിന് നേരെ കല്ലെറിഞ്ഞത്. കോപ്പ ലിബര്‍ട്ടാഡോസ് ഫൈനലിലെ രണ്ടാം പാദ മത്സരത്തിന് മുമ്പാണ് ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായ സംഭവം നടന്നത്.
റിവര്‍ പ്ലേറ്റിന്റെ ഗ്രൗണ്ടിലായിരുന്നു രണ്ടാം പാദ ഫൈനല്‍ തീരുമാനിച്ചിരുന്നത്. പോരാട്ടത്തിനായി ബൊക്ക ടീം ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്ലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ആക്രമത്തില്‍ ബോക്ക താരങ്ങള്‍ക്ക് പരിക്കേറ്റു. ടിയര്‍ഗ്യാസ് ഉപയോഗിച്ചാണ് പൊലീസ് ആക്രമകാരികളെ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആക്രമസംഭവങ്ങളെ തുടര്‍ന്ന് കളിമാറ്റിവെച്ചു. അര്‍ജന്റീനന്‍ താരവും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ കാര്‍ലോസ് ടെവസും പരിക്കേറ്റവരില്‍ ഉള്‍പ്പെടും.
Imagenes del vestuario de #Boca en el Monumental, con los jugadores afectados con cortes, mareos y vómitos, siendo atendidos por los médicos del club. pic.twitter.com/CkCibuGuBk
— La Número 12 (@lanumero12comar) November 24, 2018
ഇപ്പോഴത്തെ സാഹചര്യത്തില്‍ കളിക്കാനാവില്ലെന്ന് ടെവസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് മത്സരം മാറ്റിവെച്ചത്. കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ ആദ്യപാദ പോരാട്ടം സമനിലയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാംപാദ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് കിരീടം സ്വന്തമാകും. മത്സരം ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
Adjust Story Font
16