വമ്പന്മാരെ തോല്‍പ്പിച്ച് കുതിക്കുന്ന കുതിരപ്പട
ഫോര്‍വേഡിലേക്ക് പന്തെത്തിക്കാന്‍ കഷ്ടപ്പെടുന്ന ചെല്‍സി മധ്യനിരയെയായിരുന്നു മത്സരത്തിലുടനീളം കാണാനായത്
ചെല്‍സിയെ തകര്‍ത്ത് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം തട്ടിപ്പറിച്ച് ടോടന്‍ഹാം. 3-1നാണ് ചെല്‍സിയുടെ തോല്‍വി. തോല്‍വിയറിയാതെ കുതിച്ചുകൊണ്ടിരുന്ന ചെല്‍സി കളി തുടങ്ങി 16 മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ ഇരന്നുവാങ്ങുകയായിരുന്നു. ഇതോടെ ചെല്‍സി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഡെലെ അലി, കൈന്‍, സണ്‍ ഹുങ്ങ് മിന്‍, എന്നിവരാണ് ചെല്‍സിയുടെ വലകുലുക്കിയത്. എന്നാല്‍ 85ാം മിനിറ്റില്‍ ജെറൂഡിലൂടെ ചെല്‍സി ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു. ഫോര്‍വേഡിലേക്ക് പന്തെത്തിക്കാന്‍ കഷ്ടപ്പെടുന്ന മധ്യനിരയെയായിരുന്നു മത്സരത്തിലുടനീളം കാണാനായത്. ചെല്‍സിയുടെ അവിചാരിതമായ തോല്‍വിയില്‍ നിരാശയിലാണ് ടീമും ആരാധകരും.
ശാരീരികവും മാനസികവും സാങ്കേതികവും തന്ത്രവപരവുമായെല്ലാം തങ്ങള്‍ പരാജയപ്പെട്ടെന്ന് ചെല്‍സി മാനേജര്‍ മൊറിസിയോ സാരി പറഞ്ഞു.
ഈ മുന്നേറ്റം വരും നാളുകളിലും നിലനിര്‍ത്താനായിരുക്കും ശ്രമിക്കുകയെന്ന് ടോടഹാം മാനേജര്‍ പറയുമ്പോള്‍ ഈ കളിയോടെ ഞങ്ങളുടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ചെല്‍സി പരിശീലകന്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.
Adjust Story Font
16