Quantcast

റയലിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്സ കഷ്ടിച്ച് തടിതപ്പി

റയലിനെക്കാളും ഒരു സ്ഥാനത്തിന്‍റെയും രണ്ട് പോയിന്‍റിന്‍റെയും വ്യത്യാസം മാത്രമാണ് എെബറിനുള്ളത്.

MediaOne Logo

Web Desk

  • Published:

    25 Nov 2018 4:34 AM GMT

റയലിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്സ കഷ്ടിച്ച് തടിതപ്പി
X

സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഐബറാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. റയലിനെതിരെ ചരിത്രത്തിലെ ആദ്യത്തെ ജയമാണ് എെബര്‍ നേടിയത്. റയലിന്‍റെ മികച്ച മാനേജര്‍മാരില്‍ ഒരാളായ സാന്‍റിയാഗോ സൊലാരി സ്ഥിരം പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മത്സരത്തിലെ തോല്‍വി റയല്‍ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. 2021 വരെയാണ് സൊളാരിയുടെ കരാര്‍ നീട്ടിയിരിക്കുന്നത്.

ഗോണ്‍സാലോ എസ്കലെന്‍റേ, സെര്‍ജി എന്‍‍റിച്ച്, കികേ എന്നിവരാണ് എെബറിന് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ എെബര്‍ പോയിന്‍റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. റയലിനെക്കാളും ഒരു സ്ഥാനത്തിന്‍റെയും രണ്ട് പോയിന്‍റിന്‍റെയും വ്യത്യാസം മാത്രമാണ് എെബറിനുള്ളത്.

ഒന്നാം സ്ഥാനക്കാരായ എഫ്.സി. ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു. പകരക്കാരനായ ഔസ്മാന്‍ ഡെംബെലെയുടെ ഗോളാണ് ഒരു ഗോളിന് പിന്നിട്ട നിന്ന ബാഴ്സക്ക് രക്ഷ നല്‍കിയത്. ഡീഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയത്.

നിലവില്‍ ലാ ലിഗായില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 പോയിന്‍റോടെ ബാഴാസലോണ ഒന്നാം സ്ഥാനത്താണ്. 24 പോയിന്റുള്ള അത്‌ലറ്റിക്കോ രണ്ടാം സ്ഥനത്താണ്. ഈ സീസണില്‍ ബാഴ്സ വഴങ്ങുന്ന നാലാമത്തെ സമനിലയാണിത്.

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെയും ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡ് എഫ്.സിയെ തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ശക്തരായ ചെല്‍സി ടോട്ടനത്തിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു.

ഇറ്റാലിയന്‍‌ ലീഗില്‍ ശക്തരായ യുവന്‍റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്പാലിനെ തോല്‍പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിന് വേണ്ടി ഗോള്‍ നേടി.

TAGS :

Next Story