എെ.എസ്.എല്‍: ബെംഗളൂരു എഫ്.സി ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സുനില്‍ ഛേത്രിയിലേക്ക്
ഡല്‍ഹിക്ക് എെ.എസ്.എല്ലില്‍ ആദ്യ ജയം കണ്ടെത്താനായാല്‍ ബെംഗളൂരുവിനെ ആദ്യ തോല്‍വി നേരിടേണ്ടി വരും
എെ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ബെംഗളൂരു എഫ്.സി കൊമ്പുകോര്‍ക്കുമ്പോള്‍ എല്ലാവരും ഉറ്റ് നോക്കുന്നത് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയിലായിരിക്കും. തന്‍റെ നൂറ്റിയന്‍പതാം മത്സരത്തിനിറങ്ങുന്ന ഛേത്രി തനതായ ശൈലി കൊണ്ട് ബെംഗളൂരു എഫ്.സിയെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു ടീം പത്താം സ്ഥാനക്കരെയാണ് നേരിടുന്നത് എന്നതും മത്സരത്തിന്‍റെ കൌതുകം വര്‍ദ്ധിപ്പിക്കുന്നു. ഇത് വരെ തോല്‍വിയറിയാതെ മുന്നേറുന്ന ഏക ടീമും ഏറ്റവും കുറവ് കളികള്‍ കളിച്ച ടീമും ബെംഗളൂരു എഫ്.സിയാണ്.
ഡല്‍ഹിക്ക് എെ.എസ്.എല്ലില്‍ ആദ്യ ജയം കണ്ടെത്താനായാല്‍ ബെംഗളൂരുവിനെ ആദ്യ തോല്‍വി നേരിടേണ്ടി വരും. ആയതിനാല്‍ കായിക പ്രേമികള്‍ തീര്‍ത്തും ആവേശത്തോടെയാണ് ഈ മത്സരത്തെ ഉറ്റ് നോക്കുന്നത്.
Next Story
Adjust Story Font
16