Quantcast

ബാഴ്സ വിടാന്‍ അനുമതി തേടി ഡെംബേല; നെയ്മറിനെ തിരികെയെത്തിക്കാന്‍ നീക്കം

അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന അവസാന മത്സരത്തിൽ, തൊണ്ണൂറാം മിനിറ്റിൽ ഡെംബേലയിലൂടെ ബാഴ്സലോണ സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    26 Nov 2018 1:56 PM GMT

ബാഴ്സ വിടാന്‍ അനുമതി തേടി ഡെംബേല; നെയ്മറിനെ തിരികെയെത്തിക്കാന്‍ നീക്കം
X

ബാഴ്സ വിടാൻ അനുമതി തേടി ബാഴ്സയുടെ ഫ്രഞ്ച് താരം ഒസ്മാൻ ‍‍ഡെംബേല. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടാന്‍ അനുവദിക്കണമെന്നാണ് താരം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, പി.എസ്.ജിയിലുള്ള ബ്രസീൽ സൂപ്പർ താരം നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുന്നതുമായുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.

അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന അവസാന മത്സരത്തിൽ, തൊണ്ണൂറാം മിനിറ്റിൽ ഡെംബേലയിലൂടെ ബാഴ്സലോണ സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനു പിറകെയാണ് ക്ലബ് വിടാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി താരം രംഗത്തു വന്നിരിക്കുന്നത്. ‍

2017ല്‍ ബൊറൂസിയ ‍ഡോർമുണ്ടിൽ നിന്ന് 105 മില്യണ്‍ യൂറോയ്ക്ക് (120 മില്യൺ ഡോളർ) ബാഴ്സയിലെത്തിയ 21ക്കാരൻ, പക്ഷേ പകരക്കാരുടെ നിരയിലായിരുന്നു അധികവും സ്ഥാനം ലഭിച്ചത്. ഇതേതുടർന്ന് ക്ലബിൽ താരം തൃപ്തനല്ല എന്ന വാർത്തകൾ പുറത്ത് വരികയുണ്ടായി. ട്രെയ്നിങ് സെഷനുകളിൽ നിന്ന് വിട്ടു നിൽക്കുന്നതിലും, മോശം ഡയറ്റിന്റെ പേരിലും ഡെംബേല വിമർശിക്കപ്പെട്ടിരുന്നു. ബാഴ്സലോണ 4-3ന് പരാജയപ്പെട്ട റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ നിന്നും ഡെംബേലയെ മാറ്റി നിർത്തുകയുമാണ്ടായി. ഇതെല്ലാം താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചതായാണ് വിവരം.

അതിനിടെ, ലിവർപൂൾ ഉൾപ്പടെയുള്ള വമ്പൻ ക്ലബുകൾ ഡെംബേലക്ക് പിറകെയുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പി.എസ്.ജിയിലുള്ള സൂപ്പർ താരം നെയ്മറിനെ തിരികെ ക്ലബിൽ എത്തിക്കാനുള്ള വഴിയായി ഡെംബേലയുടെ കൂടുമാറ്റം ബാഴ്സ ഉപയോഗപ്പെടുത്തിയേക്കാം എന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

TAGS :

Next Story