ഹസാര്‍ഡ് ചെല്‍സി വിടുമോ?
ഹസാര്‍ഡിന് ചെല്‍സിയുമായി ഇനി വെറും 18 മാസത്തെ കരാര്‍ മാത്രമാണ് നിലവിലുള്ളത്
കാലില്‍ പന്തുകിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത വിരളം കളിക്കാരിലൊരാള്‍. എതിര്‍ ടീമിന്റെ പ്രതിരോധ കോട്ടയെ അനായാസം തകര്‍ക്കാനാവുന്ന അതുല്യ പ്രതിഭ. മറ്റാരുമല്ല ചെല്‍സിയുടെ കുന്തമുനയായ ഹസാര്‍ഡ്.
എന്നാല്‍ ഹസാര്‍ഡിന് ടീം വിടാനുള്ള ആലോചനയുണ്ടോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ സമ്മറിലും ഹസാര്‍ഡ് ചെല്‍സി വിടുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂവങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ടീം വിടാനുള്ള സാധ്യത വെളിപ്പെടുത്തിയിരിക്കാണ്.
“എനിക്ക് ഒരു വര്‍ഷം കൂടി ചെല്‍സിയുമായി കരാര്‍ ഉണ്ട്. കരാര്‍ നീട്ടിയില്ലെങ്കില്‍ ടീം വിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വരുന്ന ജനുവരിയില്‍ ഞാന്‍ ടീം വിടില്ല. ടീമിനോടും ആരാധകരോടും ഞാന്‍ അത് ചെയ്യില്ല” താരം വെളിപ്പെടുത്തി.
ഹസാര്‍ഡിന് ചെല്‍സിയുമായി ഇനി വെറും 18 മാസത്തെ കരാര്‍ മാത്രമാണ് നിലവിലുള്ളത്. റയലും പി.എസ്.ജി യുമെല്ലാം ഹസാര്‍ഡിന് പിന്നാലെയുണ്ടെന്നാണ് വാര്‍ത്തകള്‍. 2012 ലാണ് ഹസാര്‍ഡ് ചെല്‍സിയില്‍ വരുന്നത്.
Adjust Story Font
16