സ്ലോമോഷനില്‍ കണ്ടാലേ മെസിയുടെ കളി മനസിലാകൂ, പിന്നല്ലേ എതിര്‍ടീം താരങ്ങള്‍ക്ക്
ഇടംകാലുകൊണ്ടൊരു മാന്ത്രിക സ്പര്‍ശത്തിനൊടുവില്‍ പന്ത് ഫിലിപ്പെ ലൂയിസിന്റെ കാലുകള്‍ക്കിടയിലൂടെ മെസിയുടെ വരുതിയിലേക്ക്. ഈ മെസി മാജിക് കൃത്യമായി മനസിലാകണമെങ്കില്‍ കാഴ്ച്ചക്കാര്‍ക്ക് പോലും സ്ലോ മോഷന്‍

'ഇതെങ്ങനെ സാധിക്കുന്നു?' മെസിയുടെ കാല്‍പ്പന്തുകളി കണ്ടവരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. കളിക്കാനിറങ്ങുന്ന ഒട്ടു മിക്ക മത്സരങ്ങളിലും മെസി മാജിക് നിമിഷങ്ങള്‍ പിറക്കാറുമുണ്ട്. അത്‌ലറ്റികോ മാഡ്രിഡിനെതിരായ ബാഴ്‌സലോണയുടെ അവസാന മത്സരത്തിലും അത്തരം നിമിഷങ്ങളുണ്ടായിരുന്നു.
അത്‌ലറ്റികോ മാഡ്രിഡ് - ബാഴ്‌സലോണ മത്സരം 1-1ന് സമനിലയിലാണ് അവസാനിച്ചത്. വൈകിയ വേളയില്‍ ഡെംമ്പാല നേടിയ ഗോളാണ് ബാഴ്‌സലോണയുടെ സമനില കാത്തത്. കളി രക്ഷിച്ചത് ഡെംമ്പാലയാണെങ്കിലും മൈതാനത്ത് മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിച്ചത് മെസിയായിരുന്നു.
ഇത്തവണ ഫിലിപ്പെ ലൂയിസായിരുന്നു മെസിക്കിരയായത്. ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത പന്ത് നിയന്ത്രിക്കാന്‍ മെസി ശ്രമിക്കുന്നതിനിടെയാണ് ഫിലിപ്പെ ലൂയിസ് ഓടിയടുത്തത്. എതിര്‍ഭാഗത്തു നിന്നും മറ്റൊരു അത്‌ലറ്റിക് മാഡ്രിഡ് താരവും വരുന്നുണ്ടായിരുന്നു. മുന്നിലും പിന്നിലും എതിര്‍ ടീം താരങ്ങളെത്തിയിട്ടും ആത്മവിശ്വാസം വിടാതെ മെസി.
ഇടംകാലുകൊണ്ടൊരു മാന്ത്രിക സ്പര്‍ശത്തിനൊടുവില്‍ പന്ത് ഫിലിപ്പെ ലൂയിസിന്റെ കാലുകള്‍ക്കിടയിലൂടെ മെസിയുടെ വരുതിയിലേക്ക്. ഈ മെസി മാജിക് കൃത്യമായി മനസിലാകണമെങ്കില്‍ കാഴ്ച്ചക്കാര്‍ക്ക് പോലും സ്ലോ മോഷന്‍ വീഡിയോയെ ആശ്രയിക്കേണ്ടി വരും. പിന്നെ ഫിലിപ്പെ ലൂയിസിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
അഞ്ചു തവണ ബാലണ്‍ഡിയോര്‍ പുരസ്‌ക്കാരം നേടിയ മെസിയുടെ മികവിന് മുന്നില്‍ അന്റോണിയോ ഗ്രീന്‍സ്മാനും ഇതേ മത്സരത്തിനിടെ അന്തിച്ചു നിന്നു. ഇയാളിത് എങ്ങോട്ടുപോയെന്ന നിലയില്‍ നില്‍ക്കുന്ന ഗ്രീന്‍സ്മാന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.
Adjust Story Font
16