Quantcast

മെസിയുടെ ഈ ഗോള്‍ റെക്കോഡില്‍ റൊണാള്‍ഡോ ഇനി കാഴ്ച്ചക്കാരന്‍

ഇതോടെ 106 ഗോളുകളായ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനുവേണ്ടിയുള്ള 105 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ റെക്കോഡാണ് മറികടന്നത്...

MediaOne Logo

Web Desk

  • Published:

    29 Nov 2018 9:17 AM GMT

മെസിയുടെ ഈ ഗോള്‍ റെക്കോഡില്‍ റൊണാള്‍ഡോ ഇനി കാഴ്ച്ചക്കാരന്‍
X

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.വി ഐന്തോവനെതിരായ ഗോളോടെ പുതിയ റെക്കോഡിട്ടിരിക്കുകയാണ് ലയണല്‍ മെസി. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് മെസി നേടിയത്. 106 ഗോളുകളായ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനുവേണ്ടിയുള്ള 105 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ റെക്കോഡാണ് മറികടന്നത്.

പി.എസ്.വി ഐന്തോവനെതിരായ മത്സരത്തില്‍ 61ആം മിനുറ്റിലാണ് മെസി ബാഴ്‌സലോണക്കുവേണ്ടി ഗോള്‍ നേടിയത്. ബാഴ്‌സയുടെ രണ്ടാം ഗോളിലും മെസി സ്പര്‍ശമുണ്ടായിരുന്നു. മെസി എടുത്ത ഫ്രീകിക്കില്‍ പിക്വെ നേടിയ ഗോളിന്റെ സഹായത്തില്‍ 2-1നാണ് ബാഴ്‌സലോണ ഗ്രൂപ്പ് ചാമ്പ്യന്മാരായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെത്തിയത്. മെസിയുടെ സീസണിലെ 15ആം ഗോളായിരുന്നു പി.എസ്.വിക്കെതിരെ കുറിച്ചത്. അതോടെ തുടര്‍ച്ചയായി 13 സീസണുകളില്‍ 15ഓ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും മെസി സ്വന്തം പേരിലാക്കി.

റയല്‍ മാഡ്രിഡിനുവേണ്ടി 105 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ ക്രിസ്റ്റിയാനോ നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ യുവന്റസ് താരമായ ക്രിസ്റ്റിയാനോക്ക് മെസിയുടെ റെക്കോഡ് മറികടക്കുക എളുപ്പമാകില്ല. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് ഇപ്പോഴും റൊണാള്‍ഡോയുടെ കയ്യില്‍ ഭദ്രമാണ്. ഇതുവരെ 122ഗോളുകള്‍(163 മത്സരങ്ങള്‍) ക്രിസ്റ്റിയാനോ നേടിയിട്ടുണ്ട്. മെസിയുടെ പേരില്‍ 128 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും 106 ഗോളുകളാണുള്ളത്.

TAGS :

Next Story